Local News
പുകവലി ഉപേക്ഷിക്കാന്‍ റമദാന്‍ മാസം പ്രയോജനപ്പെടുത്തുക

ദോഹ. പുകവലി ഉപേക്ഷിക്കാന്‍ റമദാന്‍ മാസം പ്രയോജനപ്പെടുത്തുവാന്‍ ആഹ്വാനം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പുകയില നിയന്ത്രണ കേന്ദ്രം.
ആത്മനിയന്ത്രണത്തിന്റെ മാസമായ റമദാനില്‍ പുകവലി നിര്‍ത്തുവാന്‍ കൂടുതല്‍ സൗകര്യമാകും. പകല്‍ സമയങ്ങളില്‍ പുകവലി നിയന്ത്രിക്കുന്നവര്‍ക്ക് ഇഫ് താറിന് ശേഷവും പുകവലി ഒഴിവാക്കാനാകുമെന്ന് പുകയില നിയന്ത്രണ കേന്ദ്രത്തിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.