Breaking News

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1,900-ലധികം ലിറിക്ക ഗുളികകള്‍ പിടികൂടി

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം വിജയകരമായി പരാജയപ്പെടുത്തി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പ്. 1,900-ലധികം ലിറിക്ക ഗുളികകളാണ് ഒരു യാത്രക്കാരനില്‍ നിന്നും പിടിച്ചെടുത്തത്.
ഒരു യാത്രക്കാരന്റെ ബാഗില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. എക്‌സ്-റേ പരിശോധനാ ഉപകരണങ്ങള്‍ ഉപയോഗിച്ച് ബാഗ് ആദ്യം സ്‌കാന്‍ ചെയ്തു, തുടര്‍ന്ന് സമഗ്രമായ മാനുവല്‍ പരിശോധന നടത്തിയപ്പോള്‍, എയര്‍ ഫ്രെഷനര്‍ കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ രഹസ്യമായി ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് ഗുളികകള്‍ കണ്ടെത്തുകയായിരുന്നു .

Related Articles

Back to top button
error: Content is protected !!