Local News
കൂറ്റനാട് മഹല്ല് കൂട്ടായ്മയ സമൂഹ ഇഫ്താര്‍ മീറ്റും, വാര്‍ഷിക ജനറല്‍ ബോഡിയും

ദോഹ : പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനില്‍ മാനവികതയുടെയും പരസ്പര സ്‌നേഹത്തിന്റെയും സന്ദേശം പകര്‍ന്ന് പാലക്കാട് ജില്ലയിലെ കൂറ്റനാട് മഹല്ല് നിവാസികളുടെ ഖത്തറില്ലെ കൂട്ടായ്മയായ, കൂറ്റനാട് മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമൂഹ ഇഫ്താര്‍ സംഘടിപ്പിക്കുന്നു.
കുറ്റനാട് മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സമൂഹ ഇഫ്താര്‍ മീറ്റ് ഇന്ന് റയ്യാനിലുള്ള പ്രൈവറ്റ് സ്‌ക്കൂളില്‍ വെച്ചാണ് നടക്കുന്നത്. അന്നേ ദിവസം 4 മണിക്ക് വാര്‍ഷിക ജനറല്‍ ബോഡി യോഗവും ചേരുന്നുണ്ട്.
ഇഫ്താര്‍ മീറ്റിംഗിനോടനുബന്ധിച്ച് ഐസിബിഎഫ് ഇന്‍ഷുറന്‍സ് സ്‌കീമിലേക്ക് ചേര്‍ക്കാനായി അന്നേ ദിവസം അവസരം ഒരുക്കിയിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ ഐഡി, പാസ്പോര്‍ട്ട് കോപ്പി, 125 റിയാല്‍ എന്നിവ കൊണ്ടുവരണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 55305498/ 55291070/ 55384332 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം .