Local News
അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജ് ഖത്തർ അലുംനി ഇഫ്താർ സംഗമം

ദോഹ:1995ല്‍ സ്ഥാപിതമായ അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളേജ് ഖത്തര്‍ അലുമിനി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്.
പരിപാടിയിൽ ഓൺലൈൻ ട്യൂട്ടറിംഗ് മേഖലയിൽ മീഡിയ വൺ ബിസിനസ് എക്സലൻസ് അവാർഡ് നേടിയ സ്കൂൾ ഗുരു ഇ ലേണിംഗ് ആപ്പ് ഫൗണ്ടറും അലുംനി മെമ്പറുമായ അമീർ ഷാജിയെ മെമന്റോ നൽകി ആദരിച്ചു.
ഫായിസ് ഇളയോടൻ , അമീർ ഷാജി , ശർമിക് ലാലു , ഫർഹീൻ , കമറുദ്ധീൻ, താജുദ്ധീൻ മുല്ലവീടൻ എന്നിവർ സംസാരിച്ചു. ഖത്തറിൽ താമസിക്കുന്ന അലുംനി അംഗങ്ങൾ 74084569/30702347എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു
ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി പി ഷംസീർ സ്വാഗതവും ശർമിക് ലാലു നന്ദിയും പറഞ്ഞു