യൂത്ത് ബിസിനസ് മീറ്റ് സംഘടിപ്പിച്ചു

ദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച യൂത്ത് ബിസിനസ് മീറ്റ് പങ്കാളിത്തം കൊണ്ടും ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി. ഖത്തറിലെ വ്യത്യസ്ത സംരംഭകരായ യുവതലമുറയാണ് മീറ്റിൽ സന്നിഹിതാരായത്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് സംഗമത്തെ അഭിമുഖീകരിച്ചുകൊണ്ട് സംസാരിച്ചു. പുതിയകാലത്ത് സംരംഭകർ കൂടുതൽ പരസ്പരസഹകരണത്തോടെ മുന്നേറണമെന്നും മൂല്യബോധത്തോടെ കച്ചവട ഇടപാടുകളെ സമീപിക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു. യുവസംരംഭകർ വർദ്ധിച്ചുവരുന്ന കാലത്ത് ഇത്തരം സംഗമങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ പറഞ്ഞു. ഖത്തറിന്റെ വ്യത്യസ്തഭാഗങ്ങളിൽ നിന്ന് പങ്കെടുത്തവർ പസ്പരം പരിചയപ്പെടുത്തി. യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ആരിഫ് അഹമ്മദ് സ്വാഗതവും കേന്ദ്ര സമിതിയംഗം അഹമ്മദ് അൻവർ നന്ദിയും രേഖപ്പെടുത്തി ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, സെക്രട്ടറി മുഹമ്മദ് ആസാദ് നിർവാഹക സമിതി അംഗങ്ങളായ മുഹമ്മദ് മുഹ്‌സിൻ, റസൽ മുഹമ്മദ് റഷാദ് മുബാറക്, മുഹമ്മദ് ഹാഫിസ്, ഷഫീഖ് കൊപ്പം എന്നിവർ സംഗമത്തിന് നേതൃത്വം നൽകി