ഈദുല്‍ ഫിത്വര്‍ അവധി കാലത്ത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മെട്രോ സ്റ്റേഷനില്‍ പ്രത്യേക പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

ദോഹ: യാത്രക്കാര്‍ക്ക് സുഗമമായ യാത്രാനുഭവങ്ങള്‍ ഉറപ്പാക്കുന്നതിനായി ഈദ് അല്‍ ഫിത്തര്‍ അവധിക്കാലത്ത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (എച്ച്‌ഐഎ) മെട്രോ സ്റ്റേഷനില്‍ ദോഹ മെട്രോയും ലുസൈല്‍ ട്രാമും പ്രത്യേക പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു.
അറിയിപ്പ് അനുസരിച്ച്, റെഡ് ലൈനിലുള്ള എച്ച്‌ഐഎ സ്റ്റേഷന്‍ പുലര്‍ച്ചെ 5:37 മുതല്‍ പ്രവര്‍ത്തിക്കും, അവസാന ട്രെയിന്‍ ഈദ് അല്‍ ഫിത്തറിന്റെ മൂന്ന് ദിവസങ്ങളിലും രാത്രി 12:45 ന് പുറപ്പെടും.