
വാഹനങ്ങളുടെ ഓയില്‍ ഫില്‍ട്ടറുകളുടെയിടയില്‍ നിരോധിത ഷാബു കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: വാഹനങ്ങളുടെ ഓയില്‍ ഫില്‍ട്ടറുകളുടെയിടയില്‍ നിരോധിത ഷാബു കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു.
എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷനിലെ തപാല്‍ കണ്‍സൈന്‍മെന്റ് വിഭാഗം ഇന്‍സ്‌പെക്ടര്‍മാരാണ് നിരോധിത ഷോബു കണ്ടെത്തിയത്.
നിരോധിത പദാര്‍ത്ഥത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ കസ്റ്റംസ് പങ്കുവച്ചു. പിടിച്ചെടുത്ത 1.017 കിലോഗ്രാം ഭാരമുള്ള ഷാബോ കാറുകള്‍ക്കുള്ള ഓയില്‍ ഫില്‍ട്ടറുകളുടെ കണ്‍സയിന്‍മെന്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.