Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മര്‍സയുടെ സിഗ്‌നേച്ചര്‍ റസ്റ്റോറന്റ് ഏപ്രില്‍ നാലിന് ആസിഫലി ഉദ്ഘാടനം ചെയ്യും

ദോഹ: ഖത്തറിലെ ഏറ്റവും വലിയ മള്‍ട്ടി-ക്യുസിന്‍ ഡൈനിംഗ് ഡെസ്റ്റിനേഷന്‍ സിഗ്‌നേച്ചര്‍ ബൈ മര്‍സ റസ്റ്റോറന്റ് ഏപ്രില്‍ നാലിന് വൈകിട്ട് നാല് മണിക്ക് ചലച്ചിത്ര താരം ആസിഫലി ഉദ്ഘാടനം ചെയ്യും.
2025 ലെ നാലാം മാസം നാലാം തിയ്യതി നാല് മണി ഖത്തറിലെ ഭക്ഷണ പ്രിയര്‍ക്ക് ഓര്‍ത്തിരിക്കാവുന്ന ദിവസമാകും.
ഉദ്ഘാടനം കഴിഞ്ഞ് ഏപ്രില്‍ 5 രാവിലെ 11 മണിയോടെയാണ് റസ്‌റ്റോറന്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക.

സല്‍വ റോഡില്‍ മിഡ്മാക് റൗണ്ട് എബൗട്ടിന് സമീപം സ്ഥിതി ചെയ്യുന്ന സിഗ്‌നേച്ചര്‍ സമാനതകളില്ലാത്ത അനുഭവങ്ങളാണ് ഉപയോക്താക്കള്‍ക്കായി ഒരുക്കിവെക്കുന്നത്. മികച്ച അന്തരീക്ഷത്തില്‍ രുചികരമായ ഭക്ഷണം മാത്രമല്ല വ്യത്യസ്ത പരിപാടികള്‍ നടത്താനുള്ള സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചായ കൗണ്ടറായ ‘ചായ സ്റ്റോറി’ സിഗ്നേച്ചറിന്റെ മറ്റൊരു ആകര്‍ഷണമാണ്. ഇറച്ചിപ്പത്തില്‍, ഉന്നക്കായി, കായിപ്പോള തുടങ്ങി നിരവധി തലശ്ശേരി കടികളുടെ വായില്‍ വെള്ളമൂറുന്ന രുചി ചായ സ്റ്റോറിയുടെ പ്രത്യേകതയായിരിക്കും. അതോടൊപ്പം ചൂടുള്ള സമോവര്‍ ചായ കൂടി ചേരുന്നതോടെ ആരാധകര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത കേന്ദ്രമായി ചായ സ്റ്റോറി മാറും. അതോടൊപ്പം പുതിയ ആരാധകരേയും സിഗ്നേച്ചറിന്റെ ചായ സ്റ്റോറി സൃഷ്ടിക്കും. എരിവും മധുരവും ചേര്‍ന്നുള്ള പുതിയ കഥകളായിരിക്കും ചായ സ്റ്റോറിയില്‍ നിന്നും പുറത്തേക്കു വരിക.

മൂന്നു നിലകളില്‍ വ്യാപിച്ചുകിടക്കുന്ന സിഗ്‌നേച്ചര്‍ റസ്റ്റോറന്റിന്റെ രണ്ട് നിലകളിലായി വൈവിധ്യമാര്‍ന്ന ആഗോള ഭക്ഷണ വിഭവങ്ങള്‍ രുചിക്കാനുള്ള സൗകര്യങ്ങളുണ്ട്. മൂന്നാം നിലയില്‍ വിവാഹം ഉള്‍പ്പെടെ വ്യത്യസ്ത പരിപാടികള്‍ നടത്താന്‍ സാധിക്കുന്ന ആഡംബര ഹാളുകളാണുള്ളത്. 350 പേര്‍ക്ക് ഇരിക്കാവുന്ന വലിയ ഹാളിന് പുറമേ 100 പേരെ ഉള്‍ക്കൊള്ളുന്ന മറ്റൊരു ഹാളും 25 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും ഏത് രീതിയിലുള്ള പരിപാടികള്‍ക്കും അനുയോജ്യമാണ്. വിവാഹങ്ങള്‍, കോര്‍പ്പറേറ്റ് പരിപാടികള്‍, സാമൂഹിക ഒത്തുചേരലുകള്‍ എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ വേദികളുടെ മറ്റൊരു പ്രത്യേകത നവവധുവിന് അണിഞ്ഞൊരുങ്ങാനുള്ള ഡ്രസ്സിംഗ് റൂം കൂടി ഉണ്ടെന്നതാണ്.

ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയിലൂടെ മികച്ച പേരെടുത്ത മര്‍സ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമാണ് സിഗ്‌നേച്ചറെന്നത് ആളുകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കും. ഏതൊരാള്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ ആഡംബര ഡൈനിംഗിനെ പുനര്‍നിര്‍വചിക്കുക എന്ന ലക്ഷ്യമാണ് സിഗ്‌നേച്ചര്‍ മുന്നോട്ടുവെക്കുന്നത്.

പ്രീമിയം റസ്റ്റോറന്റിന്റെ നിലവാരത്തിലും മൂല്യത്തില്‍ വിട്ടുവീഴ്ച ഇല്ലാതെയും ഉപഭോക്താക്കള്‍ക്ക് മികച്ച വിലയില്‍ അസാധാരണ ഭക്ഷ്യാനുഭവം നല്‍കുകയെന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് സിഗ്‌നേച്ചര്‍ ബൈ മര്‍സ റെസ്റ്റോറന്റിന്റെ സ്ഥാപകനും സി ഇ ഒയുമായ ജാഫര്‍ കണ്ടോത്ത് പറഞ്ഞു.

രുചി മുകുളങ്ങളെ ഉണര്‍ത്തുന്നതും ഗൃഹാതുരത്വം സമ്മാനിക്കുന്നതുമായിരിക്കും ചായ സ്റ്റോറിയിലെ വിഭവങ്ങളെന്ന് മര്‍സ ഗ്രൂപ്പ് ഡയറക്ടര്‍ അഷറഫ് കണ്ടോത്ത് പറഞ്ഞു.

മികച്ച ചേരുവകളും കുറ്റമറ്റ സേവനങ്ങളും ഉള്‍പ്പെടെ സിഗ്‌നേച്ചറിലെത്തുന്ന അതിഥികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തങ്ങള്‍ ഉറപ്പാക്കുന്നതെന്ന് സിഗ്‌നേച്ചര്‍ ബൈ മര്‍സ റസ്റ്റോറന്റ്സ് ജനറല്‍ മാനേജര്‍ അന്‍സാര്‍ എം താസ വ്യക്തമാക്കി. അതിനായി എല്ലാ കാര്യങ്ങളും ശ്രദ്ധയോടെയാണ് നിര്‍വഹിക്കുകയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ആതിഥേയ മേഖലയിലേക്കു കൂടി തങ്ങള്‍ പ്രവേശിക്കുന്നതില്‍ തങ്ങള്‍ ആഹ്ലാദഭരിതരാണെന്നും മനോഹരമായൊരു വേദിയിലൂടെയാണ് ആതിഥേയ മേഖലയിലേക്ക് പ്രവേശിക്കുന്നതെന്നും മര്‍സ ഗ്രൂപ്പിന്റെ ജനറല്‍ മാനേജര്‍ ഹാരിസ് എം ഖാദര്‍ പറഞ്ഞു. ഖത്തറിന്റെ ഭക്ഷണ രംഗത്തേയും പരിപാടി സംഘാടനത്തിന്റേയും നിലവാരം ഉയര്‍ത്തുന്നതിനുള്ള യാത്രയുടെ തുടക്കം മാത്രമാണിതെന്നും അദ്ദേഹം വിശദമാക്കി.

ആഗോള രുചികളെ ചേര്‍ത്തുവെച്ച് ആഘോഷിക്കുന്ന മെനുവാണ് തങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നും സാധാരണ ഭക്ഷണമായാലും ഗംഭീര വിരുന്നായാലും മറക്കാനാവാത്തൊരു രുചി യാത്രയാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും ചീഫ് ഷെഫ് റഹ്‌മാന്‍ മുഴപ്പിലങ്ങാട് പറഞ്ഞു. ഷെഫ് രോഹിത് ഷായും ഷെഫ് റഹ്‌മാനോടൊപ്പമുണ്ടായിരുന്നു.

സിഗ്‌നേച്ചറില്‍ പരിപാടികള്‍ ബുക്ക് ചെയ്യാനും റിസര്‍വേഷനുകള്‍ നടത്താനും കൂടുതല്‍ വിവരങ്ങള്‍ അറിയാനും 44442248 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button