Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കേരള എന്‍ട്രപ്രണേര്‍സ് ക്‌ളബ്ബ്, മജീദ് അലി പ്രസിഡണ്ട്, അബ്ദുല്‍ റസാഖ് ജനറല്‍ സെക്രട്ടറി, അശ്കര്‍ അലി ട്രഷറര്‍


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ചെറുകിട,ഇടത്തരം വ്യാപാര മേഖലകളില്‍ നേതൃപരമായ പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന ബിസിനസ്സ് കൂട്ടായ്മയായ കേരള എന്റര്‍പ്രണേഴ്‌സ് ക്ലബിന്റെ പുതിയ പ്രവര്‍ത്തന കാലയളവിലേക്ക് പ്രസിഡന്റായി മജീദലി കെ പിയെയും ജനറല്‍ സെക്രട്ടറിയായി അബ്ദുര്‍റസാഖിനെയും തിരഞ്ഞെടുത്തു.ഷൈനി കബീര്‍,ഹാനി മങ്ങാട്ട് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും ഫാത്വിമ തസ്‌നീം എം എസ്,നിംഷിദ്,മുഹമ്മദ് ഉസ്മാന്‍ എന്നിവര്‍ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.അസ്ഹറലി പി എം ആണ് ട്രഷറര്‍. മുന്‍ പ്രസിഡന്റ് ഷരീഫ് ചിറക്കല്‍ ആയിരിക്കും വൈസ് ചെയര്‍മാന്‍

കെ ഇ സി നൂതനമായ ബിസിനസ് സംരംഭങ്ങള്‍ പരിചയപ്പെടുത്തുകയും നിലവിലെ സംരംഭങ്ങളെ പരിപോഷിപ്പിക്കാന്‍ ഉതകുന്ന നിയമപരവും സാങ്കേതികപരവുമായ മറ്റു സഹായങ്ങളും ബിസിനസ് മേഖലകള്‍ക്ക് നല്‍കി വരുന്നുണ്ട്. അസംഘടിത മേഖലകളെ ഊര്‍ജ്ജിതപ്പെടുത്തുകയും ആരോഗ്യകരമായ മത്സരക്ഷമത കൈവരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ക്ലബ് ഊന്നല്‍ നല്‍കുമെന്നും ഇത്തരത്തിലുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷം ചെറുകിട സംരംഭകര്‍ക്കായി ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ഏര്‍പെടുത്തിയതെന്നും ഭാരവാഹികള്‍ അറിയിച്ചു .

കെ.എല്‍ ഹാഷിം ,ശശിധര പണിക്കര്‍,ഹാരിസ് കെ, നിസാര്‍ അഹ്‌മദ്,ഡോ.താജ് ആലുവ,ഹരി സുബ്രഹ്‌മണി,ഫൈസല്‍ കുന്നത്ത്,അഷ്‌റഫ്,ഷിയാസ് കൊട്ടാരം,അന്‍വര്‍ ഹുസൈന്‍, പൊയില്‍ കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളാണ്.

മുഹമ്മദ് അല്‍ ഫഹദ് (എസ് എം ഇ),അഡ്വ.മുഹമ്മദ് ഇഖ്ബാല്‍ (ലീഗല്‍),സൈഫുദ്ധീന്‍ (മീഡിയ)ഷാഹിദ് കെ വി (പി ആര്‍) എന്നിവരാണ് വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍.
അബ്ദുല്‍ ജലീല്‍ ആര്‍ എസ്,നിഷാം,റഹ്മത്,അല്‍താഫ്,മുഹമ്മദ്, സുബൈര്‍ ഗുരുവായൂര്‍,ശിഹാബ് വലിയകത്ത്,മന്‍സൂര്‍,നബീല്‍ കെ സി,ഷരീഫ് ചിറക്കല്‍, ഷാഹിദ് കെ, അഹ്മദ് അന്‍വര്‍, അഹ്മദ് ഷാഫി, ഷാഫി മൂഴിക്കല്‍ എന്നിവര്‍ എക്്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

Related Articles

Back to top button