Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

നഗര പുനരുജ്ജീവന പദ്ധതിക്കുള്ള പുരസ്‌കാരം മുഷൈറിബ് ഡൗണ്‍ടൗണ്‍ ദോഹക്ക്

ദോഹ. ഖത്തറിന്റെ തലസ്ഥാനമായ ദോഹയുടെ ഹൃദയഭാഗത്തുള്ള വികസനത്തിന് തുടക്കമിട്ട മുഷൈറിബ് ഡൗണ്‍ടൗണ്‍ ദോഹയെ മികച്ച നഗര പുനരുജ്ജീവന പദ്ധതി വിഭാഗത്തില്‍ ആഗോള സാമ്പത്തിക ശാസ്ത്ര പുരസ്‌കാരം നല്‍കി ആദരിച്ചു. ലോകമെമ്പാടുമുള്ള വിവിധ സാമ്പത്തിക മേഖലകളിലെ മികവും നവീകരണവും ആഘോഷിക്കുന്നതിന് പേരുകേട്ട ഗ്ലോബല്‍ ഇക്കണോമിക്സ് അവാര്‍ഡാണ് മുഷൈറിബ് ഡൗണ്‍ടൗണ്‍ ദോഹക്ക് ലഭിച്ചത്.
നഗര ഇടങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതിലും കമ്മ്യൂണിറ്റി ഇടപഴകല്‍ പരിപോഷിപ്പിക്കുന്നതിലും ഖത്തറിന്റെയും മേഖലയുടെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന ചെയ്യുന്നതിലെ മികച്ച നേട്ടങ്ങള്‍ക്കാണ് മുഷൈറിബ് ഡൗണ്‍ടൗണ്‍ ദോഹയെ അംഗീകരിച്ചത്.

ഖത്തറിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം ഊര്‍ജസ്വലവും ചലനാത്മകവുമായ നഗര കേന്ദ്രം സൃഷ്ടിച്ചുകൊണ്ട് നഗര പുനരുജ്ജീവനത്തിനായി ഇത് പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചു.

Related Articles

Back to top button