Local News
ഖത്തറില്‍ അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് സിസിഎല്‍ 2025 കാസര്‍ഗോഡ് ക്രിക്കറ്റ് ലീഗിന് തുടക്കം

ദോഹ: ഖത്തറിലെ കാസര്‍ഗോഡ് ജില്ലയെ പ്രതിനിധീകരിക്കുന്ന പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കുന്ന അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് സിസിഎല്‍ 2025 കാസര്‍ഗോഡ് ക്രിക്കറ്റ് ലീഗ് ദോഹയിലെ ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കം കുറിച്ചു.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഈ ലീഗിന്റെ ആദ്യദിനത്തില്‍ ഗ്രീന്‍ സ്റ്റാര്‍, തിസ്സാന്‍, ഷൂട്ടേഴ്‌സ് പടന്ന എന്നീ ടീമുകള്‍ ജയിച്ചു. ആവേശജനകമായ മത്സരങ്ങള്‍ കാണാനായി വിവിധയിടങ്ങളില്‍ നിന്ന് ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തി.
ആകര്‍ഷണീയമായ ഫൈനല്‍ മത്സരം വെള്ളിയാഴ്ച (ജൂണ്‍ 27) നടക്കും. കാണികള്‍ക്ക് ലക്കി ഡ്രോയിലൂടെ നിരവധി സമ്മാനങ്ങളൊരുക്കിയിട്ടുണ്ടെന്ന് സംഘാടകസമിതി അറിയിച്ചു.
