നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയം ഇന്‍കാസ് -ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആഘോഷിച്ചു

ദോഹ. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയം ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി കേക്ക് മുറിച്ച് ആഘോഷിച്ചു. ജനവിരുദ്ധ സര്‍ക്കാരിനെതിരെയുള്ള ജനകീയ വിധിയാണ് നിലമ്പൂരില്‍ കണ്ടതെന്നും പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനും അഹങ്കാരത്തിനുമേറ്റ തിരിച്ചടിയാണ് നിലമ്പൂരിലെ വോട്ടര്‍മാര്‍ നല്‍കിയിരിക്കുന്നതെന്നും ഗ്ലോബല്‍ കമ്മിറ്റി നേതാവ് കെ കെ ഉസ്മാന്‍ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
2026 ല്‍ നടക്കാന്‍ പോകുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ പോകുന്നതിന്റെ കൗണ്ട്ഡൗണ്‍ നിലമ്പൂരില്‍ തുടങ്ങിക്കഴിഞ്ഞെന്നും കേരളത്തിലെ ഭരണസംവിധാനം മുഴുവന്‍ ഉപയോഗിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ പിആര്‍ വര്‍ക്ക് ടീം വികസനത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കിയെടുത്ത കള്ളത്തരങ്ങള്‍ നിലമ്പൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞെന്നും ജില്ലാ മുഖ്യ രക്ഷാധികാരി അഷ്‌റഫ് വടകര തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് ജില്ലാ കമ്മിറ്റിയുടെ നന്ദിയും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച ടീം യുഡിഎഫിന് ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യങ്ങളും അധ്യക്ഷ പ്രസംഗത്തില്‍ ജില്ലാ പ്രസിഡണ്ട് വിപിന്‍ മേപ്പയൂര്‍ നേര്‍ന്നു. ജില്ലാ സെക്രട്ടറി സൗബിന്‍ സ്വാഗതവും ട്രഷറഫ് ഹരീഷ് കുമാര്‍ നന്ദിയും പറഞ്ഞു. വര്‍ക്കിംഗ് പ്രസിഡണ്ട് മാരായ ഗഫൂര്‍ ബാലുശ്ശേരി, ബാബു നമ്പിയത്ത്, വൈസ് പ്രസിഡണ്ട് മാരായ ഷംസു വേളൂര്‍,സുരേഷ് ബാബു, സിദ്ദിഖ് സി ടി, ഹംസ വടകര,ഷാഹിദ് വി പി, സെക്രട്ടറി റഫീഖ് പാലൊളി,അഡ്വ: റിയാസ്, അഡ്വ:അനീഷ്, ഹാഫില്‍, സുബൈര്‍ സി എച്ച്, വിനീഷ് അമരാവതി, മുജീബ് പേരാമ്പ്ര,തുടങ്ങിയ ജില്ലാ ,നിയോജകമണ്ഡലം നേതാക്കളും ഭാരവാഹികളും എക്‌സികുട്ടീവ് മെമ്പര്‍മാരും ,നിരവധി പ്രവര്‍ത്തകരും പങ്കാളികളായി.