ഖത്തറിലെ ഇന്ത്യന്‍ തടവുകാരെ തിരികെയെത്തിക്കണം: പ്രവാസി മൂവ്മെന്റ് ഡല്‍ഹിയില്‍ സത്യാഗ്രഹസമരം നടത്തി

ദോഹ:ഇന്ത്യയും ഖത്തറും തമ്മിലുള്ള തടവുകാരെ കൈമാറാനുള്ള 2015ലെ ഉടമ്പടി നടപ്പാക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഡല്‍ഹിയില്‍ സത്യാഗ്രഹ സമരം നടത്തി.
ഖത്തറില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപെട്ട് പ്രവാസി കുടുംബങ്ങളുടെ കൂട്ടായ്മയായ ഇന്ത്യന്‍ പ്രവാസി മൂവ്മെന്റിന്റെ നേതൃത്വത്തിലായിരുന്നു സമരം.
അറുനൂറോളം മലയാളികള്‍ ഖത്തറിലെ ജയിലുകളിലുണ്ടെന്നാണ്.പ്രവാസി സംഘടനയുടെ കണക്ക്.ഖത്തറില്‍ വര്‍ഷങ്ങളായി ജയിലില്‍കഴിയുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കണെന്ന ആവശ്യമുന്നയിച്ചാണ് സത്യാഗ്രഹ സമരം നടത്തിയത്. ജോലി തേടി ഖത്തറിലേക്ക് പോയി വിവിധ കേസുകളില്‍പ്പെട്ട ഉറ്റവര്‍ക്കായി പല വാതിലുകള്‍ മുട്ടിയിട്ടും ഫലമുണ്ടാവാത്തതിനെത്തുടര്‍ന്നാണ് കേരളത്തില്‍ നിന്നടക്കം ഇവര്‍ രാജ്യതലസ്ഥാനത്തെത്തിയത്.
സമരത്തെ പിന്തുണച്ചെത്തിയ കേരളത്തില്‍ നിന്നുളള എം.പിമാര്‍ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി.
