Breaking News
999 എന്ന അടിയന്തര ഹോട്ട്ലൈന്‍ അടിയന്തിരമല്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത്

ദോഹ. 999 എന്ന അടിയന്തര ഹോട്ട്ലൈന്‍ അടിയന്തിരമല്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.
999 എന്ന അടിയന്തര ഹോട്ട്ലൈന്‍ 24/7 ലഭ്യമാണ്,. അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ പ്രതികരിക്കുന്നതിന് ഒന്നിലധികം ഭാഷകളില്‍ ഈ സേവനം ലഭ്യമാണ്. എന്നാല്‍ അടിയന്തരമല്ലാത്ത കോളുകള്‍ ഒഴിവാക്കിക്കൊണ്ട് ഈ സുപ്രധാന സേവനം അര്‍ഹരായവര്‍ക്ക് ലഭ്യമാകുന്നുവെന്നുറപ്പുവരുത്തുവാന്‍ എല്ലാവരും ശ്രദ്ധിക്കണം




