Breaking News
കോര്‍ണിഷ് സ്ട്രീറ്റിലെ രണ്ട് വരികള്‍ നാളെ മുതല്‍ അടയ്ക്കും: അഷ്ഗാല്‍

ദോഹ: നാളെ മുതല്‍ അല്‍ കോര്‍ണിഷ് സ്ട്രീറ്റിലെ രണ്ട് വരി പാതകള്‍ താല്‍ക്കാലികമായി അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു.
ഷെറാട്ടണ്‍ ഇന്റര്‍ചേഞ്ച് മുതല്‍ അല്‍ ദഫ്ന ഇന്റര്‍ചേഞ്ച് വരെയുള്ള ഭാഗമാണ് അടക്കുന്നത്.
ഓഗസ്റ്റ് 5 ചൊവ്വാഴ്ച 12 മണി മുതല്‍ 2025 ഓഗസ്റ്റ് 6 ബുധനാഴ്ച പുലര്‍ച്ചെ 5 മണി വരെയാണ് ഗതാഗത നിയന്ത്രണം.



