ഇൻറർ സോൺ ബോക്സ് ക്രിക്കറ്റ്: തുമാമ സോൺ ജേതാക്കൾ

ദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച രണ്ടാമത് ഇൻറർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെൻറിൽ തുമാമ സോൺ ജേതാക്കളായി. ഗറാഫ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ വക്ര സോണിനെ പരാജയപ്പെടുത്തിയാണ് തുമാമ ഇൻറർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നിലനിർത്തിയത്.
ദോഹ, തുമാമ, റയ്യാൻ, മദീന ഖലീഫ, വക്ര എന്നീ സോണുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ടൂർണമെൻറിൽ മികച്ച ബാറ്റ്സ്മാനായി തൻവീർ (തുമാമ)നെയും മികച്ച ബൗളർ ആയി മുഹമ്മദ് ഷാദ് (വക്ര) നെയും തെരഞ്ഞെടുത്തു. ജേതാക്കൾക്കുള്ള ട്രോഫികളും മെഡലുകളും യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ, യൂത്ത് ഫോറം ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, വൈസ് പ്രസിഡന്റ് ആരിഫ്,സെക്രട്ടറി ഷുക്കൂർ, മറ്റ് CEC അംഗങ്ങൾ എന്നിവർ വിതരണം ചെയ്തു.
അസ്ജദ്, ജിഷിൻ,റക്കീബ്,നജീബ്,എന്നിവർ നേതൃത്വം നൽകി. ഫബീർ അലി, സാജിദ് , റഫീഖ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു