പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയുന്നതിന് എന്‍.ആര്‍.ഐ ഗൈഡ്

ദോഹ. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയുന്നതിന് ഖത്തറില്‍ നിന്നുള്ള ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി അഡ് മിനായി പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.ഐ ഗൈഡ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് പ്രചാരം നേടുന്നു. ഗ്രൂപ്പ് ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജനോപകാരപ്രദമായ നിരവധി വിഷയങ്ങളാണ് ചര്‍ച്ചക്ക് കൊണ്ട് വന്നത്.
വളരെ പെട്ടെന്ന് തന്നെ ജനകീയമായ ഗ്രൂപ്പില്‍ നിലവില്‍ അയ്യായിരത്തോളം അംഗങ്ങളുണ്ട്. 4 ഗ്രൂപ്പുകള്‍ ഫുള്‍ ആയതിനെ തുടര്‍ന്ന് അഞ്ചാമത്തെ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.
പ്രവാസി ക്ഷേമം, കസ്റ്റംസ് നിയമങ്ങള്‍, യാത്രക്കാരുടെ അവകാശങ്ങള്‍ തുടങ്ങി പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി കൈകാര്യം ചെയ്യുന്നത്. ആയിരത്തി അഞ്ഞൂറിലധികം സൗജന്യ ബോധവല്‍ക്കരണ പരിപാടികളും ശില്‍പശാലകള്‍ക്കും പുറമേ നിരവധി പൊതു പരിപാടികളിലും അദ്ദേഹം ഇത്തരം വിഷയങ്ങള്‍ അവതരിപ്പിക്കാറുണ്ട്.
താല്‍പര്യമുള്ളവര്‍ക്ക് എന്‍.ആര്‍.ഐ ഗൈഡ് വാട്‌സ് അപ്പ് ഗ്രൂപ്പില്‍ അംഗമാകാം https://chat.whatsapp.com/JASy1jDVz4vK94sZDtrHYO?mode=r_c
