IM Special
സംഗീതം

വിനേഷ് ഹെഗ്ഡെ
അറിയാതെ ഞാന്‍ നിന്നെ പ്രണയിച്ചു പോയ്
പ്രിയ സംഗീത സൗരഭ്യ സൗന്ദര്യമേ ……….
നിന്‍ രാഗമിന്നെന്റെ പ്രാണനായ് മാറുമ്പോള്‍
ശ്രുതിലയ താളങ്ങള്‍ സ്പന്ദനമായ്…
എന്‍ ഹൃദയത്തിന്‍ പ്രിയരാഗ സ്പന്ദനമായ് ….
നിന്‍ ലയ മാധുരി ഗാന മായ് പൊഴിയവെ
സപ്ത സ്വരങ്ങള്‍ നൃത്ത മാടി…
എന്‍ മാനതാരില്‍ ആനന്ദ നൃത്തമാടി….
അറിയാതെ ഞാന്‍ നിന്നെ പ്രണയിച്ചു പോയ്
പ്രിയ സംഗീത സൗരഭ്യ സൗന്ദര്യമേ ……….
എന്‍ ഹൃദയാനുരാഗമാം സംഗീതമേ ….




