ഫോകസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍: എ ടി സ് ട്രെയിനിംഗ് സെഷന്‍ സംഘടിപ്പിച്ചു

ദോഹ: ഫോകസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എ ടി സ് ട്രെയിനിംഗ് സെഷന്‍ സംഘടിപ്പിച്ചു. പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുവാനും നിലവിലെ ജോലിയില്‍ ഉയര്‍ച്ച ലഭിക്കുവാനും ആവിശ്യമായ റെസ്യൂമുകള്‍ അപ്ലിക്കന്റ് ട്രാക്കിംഗ് സിസ്റ്റം (എ ടി സ്) വഴി എങ്ങനെ ഫില്‍ട്ടര്‍ ചെയ്യപ്പെടുന്നു എന്നും, അത് തിരിച്ചറിഞ്ഞ് എങ്ങനെ മികച്ച റെസ്യൂമുകള്‍ തയ്യാറാക്കാമെന്നും പ്രോഗ്രാമില്‍ പങ്കെടുത്തവര്‍ക്ക് പരിശീലനം നല്‍കി.
അതിവേഗം മാറികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ തൊഴില്‍ മേഖലകള്‍ സുരക്ഷിതമാക്കുവാന്‍ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകള്‍ സെഷന്റെ ഭാഗമായി അവതരിപ്പിച്ചു.
ഫോക്കസ് ഇന്റര്‍നാഷണല്‍ അല്‍ഖോര്‍ ഡിവിഷനും മദീന ഖലീഫ ഡിവിഷനും സംയുക്തമായി ഫോക്കസ് വില്ലയില്‍ വെച്ച് സംഘടിപ്പിച്ച പരിശീലന പരിപാടിയിയില്‍ വിവിധ സെഷനുകളിലായി നടന്ന പരിശീലന സെഷനുകള്‍ക്ക് അന്‍സബ് ടി പി, ഷഫീഖ് ടി കെ എന്നിവര്‍ നേതൃത്വം നല്‍കി.
ദോഹയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജോലി അന്വേഷിക്കുന്ന നിരവധി പേര്‍ പരിശീലനത്തിന്റെ ഭാഗമായി പങ്കെടുത്തു

