Breaking News
അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി സെപ്റ്റംബര്‍ 14 മുതല്‍ 15 തിയ്യതികളില്‍ ദോഹയില്‍

ദോഹ. ഖത്തറിനെതിരെ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തര അറബ്-ഇസ് ലാമിക് ഉച്ചകോടി സെപ്റ്റംബര്‍ 14 മുതല്‍ 15 തിയ്യതികളില്‍ ദോഹയില്‍ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയുടെ മുന്നോടിയായി വിദേശകാര്യ മന്ത്രിമാരുടെ തയ്യാറെടുപ്പ് യോഗത്തിനും ഞായറാഴ്ച ഖത്തര്‍ ആതിഥേയത്വം വഹിക്കും.



