Local News
നീതിന്യായ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ സംരക്ഷണ വകുപ്പ്

ദോഹ: സമൂഹത്തിനുള്ളില്‍ നീതിന്യായ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു പ്രത്യേക സ്ഥാപനമായ സംരക്ഷണ വകുപ്പ് സ്ഥാപിക്കുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
പ്രധാന ക്രിമിനല്‍ കേസുകളില്‍ ഇരകള്‍, സാക്ഷികള്‍, തുല്യ നിയമ പദവിയുള്ള വ്യക്തികള്‍ എന്നിവരുടെ സംരക്ഷണമാണ് ഈ വകുപ്പ് ലക്ഷ്യം വെക്കുന്നത്.
