വയനാട്ടിലെ ചൂരല്‍ മല ദുരന്തത്തില്‍ ഇരയായവരെ സഹായിക്കാന്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം 50 ലക്ഷം രൂപ സംഭാവന നല്‍കി

ദോഹ. 2024ല്‍ വയനാട്ടിലെ ചൂരല്‍ മല ദുരന്തത്തില്‍ ഇരയായവരെ സഹായിക്കാന്‍ സഹായഹസ്തവുമായി ഖത്തറിലെ ഇന്ത്യന്‍ സമൂഹം 50 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.
2024 ഓഗസ്റ്റ് 3-ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍, വിവിധ സാമൂഹിക പ്രതിനിധികള്‍, അപെക്‌സ് ബോഡി പതിനിധികള്‍ എന്നിവര്‍ പെങ്കടുത്ത യോഗത്തിന്റെ കൂട്ടായ തീരുമാനമായാണ് സഹായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ഐസിബിഎഫ് നേതൃത്വം നല്‍കിയ കാമ്പയിന് മറ്റു സംഘടനകളുടെ സഹകരണത്തോടെയാണ് വിജയിപ്പിച്ചത്. ഖത്തറിലുടനീളം നിന്നുള്ള ഇന്ത്യന്‍ പ്രവാസികള്‍ ഈ കൂട്ടായ്മയില്‍ സഹകരിച്ചു.
ഈ സമൂഹിക സഹായ പ്രചാരണത്തിലൂടെ ശേഖരിച്ച 50 ലക്ഷം രൂപ 2025 ജൂലൈ 27-ന് ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐബിപിസി പ്രസിഡന്റ് താഹ മുഹമ്മദ് , നോര്‍ക്ക ഡയറക്ടര്‍ സി.വി. റപ്പായി എന്നിവര്‍ തിരുവനന്തപുരം ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങില്‍ വെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികമായി കൈമാറി.



