Local News
കാര്‍ ഡീലര്‍മാരുമായി വാണിജ്യ വ്യവസായ മന്ത്രാലയം കൂടിക്കാഴ്ച

ദോഹ. ഖത്തറില്‍ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ വിപണനം ചെയ്യുന്ന കാര്‍ ഡീലര്‍മാരുമായി വാണിജ്യ വ്യവസായ മന്ത്രാലയം കൂടിക്കാഴ്ച നടത്തി. വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്ന ദേശീയ സ്ഥാപനങ്ങളുമായും പങ്കാളികളുമായും വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ ഉന്നതതല ഏകോപന യോഗത്തിലാണ് കൂടിക്കാഴ്ച നട
ത്തിയത്. പരിസ്ഥിതി സൗഹൃദ ഗതാഗത സാങ്കേതികവിദ്യകള്‍ക്കായുള്ള ദേശീയ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഖത്തറിലുടനീളമുള്ള അംഗീകൃത വാഹന ഡീലര്‍മാരില്‍ നിന്നും വിതരണക്കാരില്‍ നിന്നുമുള്ള പ്രതിനിധികളെ യോഗം വിളിച്ചുകൂട്ടി.

