Local News
ബൈ ആന്റ് വിന്‍ മല്‍സരത്തില്‍ തെരഞ്ഞെടുത്ത 100 പേര്‍ക്കുള്ള സ്മാര്‍ട് ടിവികള്‍ ജൂണ്‍ 19 ന് വിതരണം ചെയ്യും

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ മര്‍സ ഗ്രൂപ്പ് അബൂ ഹമൂര്‍ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ബൈ ആന്റ് വിന്‍ മല്‍സര വിജയികളെ തെരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം മന്ത്രാലയ പ്രതിനിധികളുടേയും മാനേജ്‌മെന്റിന്റേയും സാന്നിധ്യത്തില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.

അബൂ ഹമൂര്‍ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ച് ഒരു മാസം പൂര്‍ത്തിയാകുന്ന ജൂണ്‍ 19 ന് വിജയികള്‍ക്ക് ഇംപക്‌സിന്റെ 43 ഇഞ്ച് സ്മാര്‍ട് ടിവികള്‍ വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

