Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ആനന്ദകിഷോറിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ദോഹ. ഇന്നലെ ഹമദ് ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞ ആനന്ദകിഷോറിന്റെ ഭൗതിക ശരീരം ഇന്ന് വൈകുന്നേരമുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇവിടെയുള്ള സുഹൃത്തുകള്‍ക്ക് അവസാനമായി ഒന്ന് കാണുവാനും അന്ത്യോമപചാരം അര്‍പ്പിക്കാനുമായി വൈകുന്നേരം 3:00 മണിക്ക് എച്ച് എം സി മോര്‍ച്ചറി പരിസരത്ത് സൗകര്യം ഒരുക്കിയിട്ടുണ്ട്.

കുവാഖ് സ്ഥാപാകാംഗവും വര്‍ഷങ്ങളോളം ജനറല്‍ സെക്രട്ടറിയുമായിരുന്ന തളാപ്പ് ഒ.വി നിവാസില്‍ ആനന്ദ കിഷോര്‍ ഇന്നലെ രാവിലെയാണ് നിര്യാതനായത്.
കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ഖത്തറില്‍ മാനേജര്‍ ആയി വിരമിച്ച ശേഷവും ദോഹയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഒരുക്കാലത്ത് ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദ്ദേഹം ഇന്ത്യന്‍ ക്ലബ്, ഇന്‍കാസ് തുടങ്ങിയവുടെ നിറ സാന്നിദ്ധ്യമായിരുന്നു.
കണ്ണൂരിലെ പഴയകാല കോണ്‍ഗ്രസ്സ് നേതാവും തളാപ്പ് ടെംമ്പിള്‍ വാര്‍ഡിനെ പ്രതിനിധീകരിച്ച് ദീര്‍ഘനാള്‍ കൗണ്‍സിലറുമായിരുന്ന ഒ വി അനന്തന്റെ മകനാണ്.

Related Articles

Back to top button