Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ക്യു.കെ.ഐ.സി വിഞ്ജാന വിരുന്ന് വെള്ളിയാഴ്ച

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ കേരളാ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ അടുത്ത വെള്ളിയാഴ്ച ജുമുഅക്ക് ശേഷം 12.30-നു വിഞ്ജാന വിരുന്ന് സംഘടിപ്പിക്കുന്നു.

കുടുംബ ബന്ധങ്ങള്‍ ശിഥിലീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതിന്റെ പവിത്രത മനസ്സിലാക്കാന്‍ ‘ബന്ധങ്ങള്‍ തണലാകണം’ എന്ന വിഷയത്തില്‍ മുജീബ് റഹ്‌മാന്‍ മിശ്കാത്തി ക്ലാസ്സെടുക്കും.

സമൂഹത്തെ അധാര്‍മ്മികതകളിലേക്ക് നയിക്കുന്ന,യുവത്വത്തെ കാര്‍ന്നു തിന്നുന്ന ലഹരിയുടെ ദുഷ്പ്രവണതകള്‍ക്ക് തടയിടാനും വരും തലമുറയെ നന്മകളിലൂടെ വഴിനടത്താന്‍ ഉതകുന്ന ബോധവല്‍ക്കരണം ലക്ഷ്യം വെച്ച് കൊണ്ട് ”യുവത്വത്തെ കാര്‍ന്നു തിന്നുന്ന ലഹരി” എന്ന വിഷയത്തില്‍ മുജാഹിദ് ബാലുശ്ശേരിയും ഓണ്‍ലൈനിലൂടെ സദസ്സുമായി സംവദിക്കും.

ന്യൂ സലത്തയിലെ ക്യു കെ ഐ സി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സ്ത്രീകള്‍ക്കും സൗകര്യം ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു . രജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും 31040204 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

Related Articles

Back to top button