ഖിയ ജൂനിയര്‍ ചാമ്പ്യന്‍സ് ലീഗ് :- അല്‍ ഖോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളും ലോയോള ഇന്റര്‍നാഷണല്‍ സ്‌കൂളും ഫൈനലില്‍

ദോഹ:- ആവേശകരമായ രണ്ടു സെമിഫൈനലുകള്‍ക്ക് പരിസമാപ്തിയായപ്പോള്‍ അല്‍ ഖോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളും ലോയോള ഇന്റര്‍നാഷണല്‍ സ്‌കൂളും പ്രഥമ ഖിയ ജൂനിയര്‍ ചാമ്പ്യന്‍സ് ലീഗ് കലാശക്കളിക്ക് അര്‍ഹരായി.
അല്‍ ഖോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, എംഇഎസ് ഇന്ത്യന്‍ സ്‌കൂളുമായി നടന്ന ആദ്യ സെമിഫൈനല്‍ പോരാട്ടത്തില്‍ ഇരുകൂട്ടരും ഓരോ ഗോളുകള്‍ അടിച്ചു സമനിലയില്‍ പിരിഞ്ഞു . എക്‌സ്ട്രാ സമയത്തും ഗോളുകള്‍ നേടാതിരുന്നതിനാല്‍ നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് ജയിച്ച് അല്‍ ഖോര്‍ സ്‌കൂള്‍ ജൂനിയര്‍ ചാമ്പ്യന്‍സ് ലീഗ് 2025-ന്റെ ഫൈനലിലേക്ക് കടന്നു. തുടക്കം മുതല്‍ അവസാനവരെ ആവേശം നിറഞ്ഞ പോരാട്ടമായിരുന്നു ഇത്. മത്സരം മുഴുവന്‍ ഇരുപക്ഷങ്ങളും ശക്തമായ അക്രമ ഫുട്‌ബോള്‍ കാഴ്ച വച്ചു. എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ ആദ്യം ലീഡ് നേടിയതോടെ, അല്‍ ഖോര്‍ ശക്തമായ തിരിച്ചുവരവ് നടത്തി അവസാന നിമിഷത്തില്‍ ക്യാപ്റ്റന്‍ ഇശാഖ് ബിന്‍ ഇബ്രാഹിമിലുടെ അവര്‍ സമനില കരസ്ഥമാക്കി. ഇശാഖ് ബിന്‍ ഇബ്രാഹിം തന്നെയാണ് പ്ലെയര്‍ ഓഫ് ദ മാച്ച് ബഹുമതിക്ക് അര്‍ഹനായത്.
രണ്ടാം സെമിയില്‍ ഇഞ്ചോടിച്ചു പോരാട്ടത്തിനൊടുവില്‍ ലയോള ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍നെതിരേ 1-0 വിജയത്തോടെ ജൂനിയര്‍ ചാമ്പ്യന്‍സ് ലീഗ് 2025-ലെ ഫൈനലിലേക്ക് യോഗ്യത നേടി.
മികച്ച പ്രകടനം കാഴ്ചവെച്ച വെങ്കട്ട് സായി; പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.
രണ്ട് ശക്തന്‍മാരെ തമ്മിലടിപ്പിക്കുന്ന വമ്പന്‍ പോരാട്ടം വെള്ളിയാഴ്ച 7 മണിക്ക് ദോഹ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
