Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഇന്‍കാസ് ഒ.ഐ.സി.സി. ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സദ്ഭാവനാ ദിനമാചരിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യന്‍ മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20, ഇന്‍കാസ് ഒ.ഐ.സി.സി ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സദ്ഭാവന ദിനമായി ആചരിച്ചു.

ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം സെന്‍ട്രല്‍കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല ഉല്‍ഘാടനം ചെയ്തു.

വിവരസാങ്കേതിക രംഗത്തും, ശാസ്ത്ര സാങ്കേതിക രംഗത്തും ഇന്ത്യയെ വികസിത രാജ്യങ്ങളുടെ മുന്‍ നിരയിലെത്തിച്ചത് രാജീവ് ഗാന്ധിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങളുടേയും, പദ്ധതികളുടെയും ഫലമാണെന്ന് സമീര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
ഓ ഐ സി സി ഗ്‌ളോബല്‍ കമ്മിറ്റിയംഗം ജോണ്‍ ഗില്‍ബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി.

കംപ്യൂട്ടറും, മൊബൈല്‍ ഫോണുകളുമുള്‍പ്പെടെ എല്ലാ ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങളും ആഡംബര വസ്തുക്കളുടെ പട്ടികയില്‍നിന്നും ആവശ്യവസ്തുക്കളുടെ പട്ടികയിലേക്ക് മാറുകയും അതെല്ലാം സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് വരെ പ്രാപ്യമായ നിലയിലേയ്ക് എത്തുകയും ചെയ്ത വന്‍ സാങ്കേതി വിപ്‌ളവത്തിന് നാന്ദി കുറിച്ചത് രാജീവ് ഗാന്ധിയുടെ കാലത്താണെന്ന് ജോണ്‍ഗില്‍ബര്‍ട്ട് മുഖ്യപ്രഭാഷണത്തില്‍ ഓര്‍മ്മപ്പെടുത്തി.

പ്രസിദ്ധമായ കൂറുമാറ്റ നിരോധന നിയമവും, സത്രീധന നിരോധന നിയമവും,ആന്റി ഡിഫമേഷന്‍ ബില്ലും രാജീവ് ഗാന്ധിയുടെ ഭരണത്തിലെ പ്രധാന നേട്ടങ്ങളില്‍ ചിലതാണെന്ന് മുഖ്യ പ്രഭാഷകന്‍ ചുണ്ടിക്കാട്ടി.

നാസ്സര്‍ വടക്കേക്കാട്, കരീം നടക്കല്‍, മനോജ് കൂടല്‍,ഷംസുദ്ദീന്‍ ഇസ്മയില്‍,ജോയ് പോള്‍,ഷിബു ഇബ്രാഹിംകുട്ടി,സലീം ഇടശ്ശേരി ,മുജീബ്ബ് ,രാഗേഷ് മഠത്തില്‍,ടി.കെ.നൗഷാദ് ,റഷീദ് വാഴക്കാല തുടങ്ങിയവര്‍ സംസാരിച്ചു.

സദ്ഭാവന ദിവസ് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് ‘രാജീവ് ഗാന്ധി ആധൂനിക ഇന്ത്യയുടെ മാര്‍ഗ്ഗദര്‍ശ്ശി’ എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചു.

വിഷയമവതരിപ്പിച്ച് ജൂട്ടാസ്സ് പോള്‍ ചര്‍ച്ചയ്ക് തുടക്കം കുറിച്ചു.

വിപ്‌ളവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച രാജീവ് ഗാന്ധിയുടെ നയങ്ങളും ,പദ്ധതികളും ,പരിപാടികളും ഇന്ത്യയുടെ പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ മുഴുനീളം ചര്‍ച്ച ചെയ്യപ്പെട്ടു.

ശാസ്ത്ര സാങ്കേതിക രംഗത്തെ വന്‍കുതിച്ച് ചാട്ടത്തിന് സഹായകമായ നയങ്ങളേയും , പദ്ധതികളേയും കുറിച്ച് ഷഹീന്‍ മജീദ്, ജസ്റ്റിന്‍ ജോണ്‍,അനീസ് മലപ്പുറം,എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.

സാമൂഹ്യമാറ്റങ്ങള്‍ക്ക് വഴിതെളിച്ച സുപ്രധാന നിയമ നിര്‍മാണങ്ങളെകുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്, നൗഫല്‍ കട്ടുപ്പാറ,സല്‍മാന്‍ മണപ്പുറത്ത്,ജാഫര്‍,സയ്യിദ് തുടങ്ങിയവരും,ലോകരാഷ്ട്രങ്ങളുടെ മുന്‍ നിരയില്‍ ശക്തവും സ്വതന്ത്രവുമായ ഇന്ത്യ,എന്നകാഴ്ച്ചപ്പാടോയുള്ള രാജീവ് ഗാന്ധിയുടെ വിദേശ നയങ്ങെകുറിച്ചുള്ള ചര്‍ച്ചയില്‍ ശിഹാസ് ബാബു, ഇര്‍ഫാന്‍ ഖാലിദ്, റഹീം കൊടുവള്ളി,എന്നിവരും സംസാരിച്ചു.

കൂടുതല്‍കെട്ടുറപ്പും, ശക്തവും, വികസിതവുമായ ഒരു ഭാരത സൃഷ്ടിക്കായി ,രാഷ്ട്രീയവും, സംഘടനാ പരവുമായ യുവാക്കളുടെ പങ്കിനെകുറിച്ച് നടന്ന ചര്‍ച്ചയില്‍ ഷംസുദ്ദീന്‍ ഇസ്മയില്‍,ജോയ് പോള്‍, സജീഷ് കൊടുവള്ളി, കിഫില്‍ മാമ്പറ,രാഗേഷ് മഠത്തില്‍,തുടങ്ങിയവര്‍ സജീവമായി പങ്കെടുത്ത് സംസാരിച്ചു.

ഇന്‍കാസ് ഖത്തറിന്റെ യൂത്ത് വിംഗ് പ്രതിനിധികളുള്‍പ്പെടെ,ഇന്‍കാസ് പ്രവര്‍ത്തകര്‍ ആദ്യാവസാനം സജീവമായി പങ്കെടുത്ത ചര്‍ച്ചകള്‍ വളരെ ക്രീയാത്മകവും , രാജീവ് ഗാന്ധിയുടെ വികസന സ്വപ്നങ്ങളില്‍ യുവാക്കളുടേയും , വളരുന്ന തലമുറയുടേയും പങ്കിനെകുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുവാന്‍ കഴിയുന്നതുമായിരുന്നുവെന്ന് മോഡറേറ്റര്‍ ജൂട്ടാസ്സ് പോള്‍ തന്റെ ഉപസംഹാര പ്രസംഗത്തില്‍ പറഞ്ഞു.

ജോണ്‍ഗില്‍ബര്‍ട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി നിഹാസ് കൊടിയേരി സ്വാഗതവും, ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button