Local News
മുന്‍ കെ.പി.സി.സി.പ്രസിഡണ്ട് സി.വി.പത്മരാജന്റെ നിര്യാണത്തില്‍ ഇന്‍കാസ് അനുശോചിച്ചു

ദോഹ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി.പ്രസിഡണ്ടുമായിരുന്ന സി.വി.പത്മരാജന്റെ നിര്യാണത്തില്‍ ഇന്‍കാസ് അനുശോചിച്ചു. ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇന്‍കാസ് നേതാക്കള്‍ അനുശോചനമറിയിച്ചത്.
ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, ഉമ്മന്‍ ചാണ്ടി അനുസ്മരണ സമിതി ചെയര്‍മാന്‍ കെ.വി. ബോബന്‍, ഇന്‍കാസ് ട്രഷറര്‍ വി.എസ്. അബ്ദുള്‍ റഹ്‌മാന്‍, കോര്‍ഡിനേറ്റര്‍ ബഷീര്‍ തുവാരിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു

