റേഡിയോ മലയാളത്തില്‍ എം ടി അക്ഷരമാസം ഡോ . കെ.സി.സാബു ഉദ്ഘാടനം ചെയ്തു

ദോഹ: വിഖ്യാത മലയാളം എഴുത്തുകാരനും ജ്ഞാനപീഠം ജേതാവുമായ എംടി വാസുദേവന്‍ നായരുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ‘എം ടി കഥ കാലം’ എന്ന ശീര്‍ഷകത്തില്‍ റേഡിയോ മലയാളം 98.6 എഫ് എം നടത്തുന്ന ‘അക്ഷരമാസ’ത്തിന് തുടക്കമായി. റേഡിയോ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ ഇന്ത്യന്‍ ഓദേഴ്‌സ് ഫോറം പ്രസിഡണ്ട് ഡോ. കെ സി സാബു അക്ഷരമാസം ഉദ്ഘാടനം ചെയ്തു. എഴുത്തില്‍ മാറ്റത്തിനു തുടക്കം കുറിച്ചു എന്നതോടൊപ്പം മനുഷ്യമനസ്സുകളെ ഏറെ ആഴത്തില്‍ മനസ്സിലാക്കിയ എഴുത്തുകാരന്‍ എന്നതാണ് എംടിയെ വ്യത്യസ്തനാക്കുന്നതെന്ന് ഡോക്ടര്‍ കെ സി സാബുപറഞ്ഞു.
റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍, പ്രോഗ്രാം മാനേജര്‍ ആര്‍ജെ രതീഷ്, ഡിജിഎം നൗഫല്‍ അബ്ദുറഹ്‌മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
‘എം ടി കഥ കാലം അക്ഷരമാസ’ ആചരണത്തിന്റെ ഭാഗമായി ജനുവരിയില്‍ പ്രത്യേക ‘റേഡിയോ ലൈബ്രറി’ പരിപാടികള്‍ അവതരിപ്പിക്കും. എം ടി വാസുദേവന്‍ നായരുടെ വിഖ്യാത രചനകള്‍ പരിപാടിയില്‍ പരിചയപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്യും. എംടിയുടെ കൃതികളെ മുന്‍നിര്‍ത്തി പ്രത്യേക പ്രശ്‌നോത്തരി പരിപാടിയും സംഘടിപ്പിക്കും.
