Local News
യൂത്ത് ഫോറം അഭിനന്ദനമര്‍പ്പിച്ചു

ദോഹ : ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഉത്തരവ് പ്രകാരം മന്ത്രിയായി നിയുക്തനായ ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രം ചെയര്‍മാന്‍ പ്രൊഫസര്‍ ഇബ്രാഹിം ബിന്‍ സ്വാലിഹ് അല്‍ നുഐമിയെ യൂത്ത് ഫോറം നേതാക്കള്‍ സന്ദര്‍ശിച്ച് അഭിനന്ദനമര്‍പ്പിച്ചു.
കത്താറ ഡി.ഐ.സി.ഐ.ഡി കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ യൂത്ത് ഫോറം പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി പ്രസിഡന്റ് ടി.കെ. കാസിം, യൂത്ത് ഫോറം കേന്ദ്ര സമിതി അംഗം അസ്ലം തൗഫീഖ് എം.ഐ, അബ്‌സല്‍ അബ്ദുട്ടി, റഖീബ് മേലാറ്റൂര്‍ എന്നിവര്‍ പങ്കെടുത്തു.


