Breaking News
വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് ഇടപാടുകളില്‍ 5.38% വര്‍ദ്ധനവ്

ദോഹ: വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സിംഗിള്‍ വിന്‍ഡോ പ്ലാറ്റ്ഫോം 2025 ന്റെ രണ്ടാം പാദത്തില്‍ അഞ്ച് പുതിയ ഇലക്ട്രോണിക് സേവനങ്ങള്‍ ആരംഭിച്ചു. ത്രൈമാസ അടിസ്ഥാനത്തില്‍ ഇലക്ട്രോണിക് ഇടപാടുകളില്‍ 5.38% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
2025 ലെ രണ്ടാം പാദത്തില്‍, രജിസ്‌ട്രേഷനുകളും ലൈസന്‍സുകളും പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയം രണ്ട് ദിവസമായി (98% ഇലക്ട്രോണിക് ആയി) കുറഞ്ഞതായും 88% ഉപഭോക്താക്കളും സിംഗിള്‍ വിന്‍ഡോ സേവനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചതായും വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനി തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി നിരന്തരമായ ശ്രമങ്ങളാണ് മന്ത്രാലയം നടത്തുന്നത്.

