Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

സൗദി ദേശീയ ദിനം പ്രമാണിച്ച് പ്രത്യേക പരിപാടികളും പ്രമോഷനുകളുമായി ഖത്തര്‍ ടൂറിസം

അമാനുല്ല വടക്കാങ്ങര

ദോഹ. സൗദി ദേശീയ ദിനം പ്രമാണിച്ച് പ്രത്യേക പരിപാടികളും പ്രമോഷനുകളുമായി ഖത്തര്‍ ടൂറിസം . പരമ്പരാഗത സൗദി ദേശീയ ദിന ആചാരപ്രകാരം, വാരാന്ത്യത്തില്‍ ഖത്തറിലുടനീളമുള്ള ഷോപ്പിംഗ് മാളുകള്‍ സവിശേഷമായ സൗദി അറേബ്യയുടെ പതാകകളാല്‍ അലങ്കരിക്കും.

ഖത്തര്‍ ടൂറിസവുമായി സഹകരിച്ച് പ്ലേസ് വെന്‍ഡോം ഖത്തറിന്റെ അയല്‍ക്കാര്‍ക്കുള്ള പ്രത്യേക ഷോകളുടെ പരമ്പര സംഘടിപ്പിക്കും. ഇന്നും നാളെയും വൈകുന്നേരം 7 മണിക്ക്, അതിഥികള്‍ക്ക് സൗദി അറേബ്യന്‍ പതാകയുടെ ലൈറ്റ് പ്രൊജക്ഷനും മാളിലെ പ്രശസ്തമായ ഡാന്‍സിങ് വാട്ടര്‍ ജെറ്റുകളുള്ള മനോഹരമായ ഫൗണ്ടന്‍ പ്രദര്‍ശനവും കാണാം.

ഖത്തറിലെ ചില മികച്ച വിനോദ, ഹോട്ടല്‍ വേദികളില്‍ ആവേശകരമായ പ്രമോഷണല്‍ ഓഫറുകളുടെ ഒരു പരമ്പര തന്നെയുണ്ട്. ഡിസ്‌കവര്‍ ഖത്തര്‍, രാജ്യത്തെ ഏറ്റവും പ്രശസ്തമായ ചില ഹോട്ടലുകളില്‍ രണ്ട് രാത്രികളുടെ വിലയ്ക്ക് മൂന്ന് രാത്രികളും മൂന്ന് രാത്രികളുടെ വിലയ്ക്ക് അഞ്ച് രാത്രികളുമടങ്ങുന്ന എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ ആരംഭിച്ചിട്ടുണ്ട്. സെപ്തംബര്‍ 27 വരെ പ്രമോഷന്‍ റിഡീം ചെയ്യാം.

ഖത്തറും സൗദി അറേബ്യയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന പൈതൃകങ്ങളും സാംസ്‌കാരിക മൂല്യങ്ങളും പരസ്പരം പങ്കിടുന്നു. ഞങ്ങള്‍ ആസൂത്രണം ചെയ്ത കുടുംബ വിനോദത്തിന്റെ അത്ഭുതകരമായ വാരാന്ത്യം സൗദിയില്‍ നിന്നുള്ള ഞങ്ങളുടെ അതിഥികള്‍ക്കുള്ള ഉചിതമായ ആദരാഞ്ജലിയാണ്, അവരോടൊപ്പം സൗദി ദേശീയ ദിനം ആഘോഷിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.വാരാന്ത്യ ആഘോഷങ്ങളെക്കുറിച്ച് ഖത്തര്‍ ടൂറിസത്തിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍ സെക്ടര്‍ ഹയാ അല്‍ നൊയ്മി പറഞ്ഞു,

സൗദി അറേബ്യന്‍ ലാന്‍ഡ് ബോര്‍ഡറായ അബു സംറയില്‍ എല്ലാ സന്ദര്‍ശകര്‍ക്കും സമ്മാനപ്പൊതികള്‍ വിതരണം ചെയ്യുന്നതിനായി ഖത്തര്‍ ടൂറിസത്തില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകര്‍ വാരാന്ത്യത്തില്‍ നിലയുറപ്പിക്കും.

മുന്തിയ ഇനം ഈത്തപ്പഴങ്ങളടങ്ങളോടൊപ്പം ആംഗ്രി ബേര്‍ഡ്സ് വേള്‍ഡ്, ഡെസേര്‍ട്ട് ഫാള്‍സ് വാട്ടര്‍ & അഡ്വഞ്ചര്‍ പാര്‍ക്ക്, സ്നോ ഡ്യൂണ്‍സ്, കിഡ്സാനിയ, ദോഹ ക്വസ്റ്റ് തുടങ്ങിയ ഖത്തറിലെ ഏറ്റവും ജനപ്രിയ തീം പാര്‍ക്കുകള്‍ക്കായി ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ വൗച്ചറുകളും പാക്കേജുകളില്‍ അടങ്ങിയിരിക്കും. സന്ദര്‍ശകര്‍ക്ക് അവര്‍ താമസിക്കുന്ന സമയത്ത് എന്തുചെയ്യണം, എവിടേക്ക് പോകണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഖത്തര്‍ കലണ്ടറിന്റെ ഒരു ഫിസിക്കല്‍ കോപ്പിയും ലഭിക്കും . സൗദി ദേശീയ ദിനം ആഘോഷിക്കുന്ന ഓഫറുകളുടെയും പാക്കേജുകളുടെയും പൂര്‍ണ്ണമായ ലിസ്റ്റ് കാണുന്നതിന് http://www.visitqatar.com/ksa സന്ദര്‍ശിക്കാം.

Related Articles

Back to top button