ഗാന്ധി ജയന്തി ദിനത്തില്‍ ഓണ്‍ലൈന്‍ ചിത്രരചനാ മത്സരവുമായി ജിആര്‍സിസി

ദോഹ. കല കൊണ്ട് സ്‌നേഹവും കരുണയും സമാധാനവും ഉദ്ഘോഷിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഗാന്ധിജയന്തി ദിനത്തില്‍, ജിആര്‍സിസി ഒരു ഓണ്‍ലൈന്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. വര്‍ത്തമാന കാലഘട്ടത്തിലെ യുദ്ധവും സമാധാനവും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ജിആര്‍സിസി അധ്യക്ഷയും ചിത്രകലാ അധ്യാപികയുമായ രോഷ്‌നി കൃഷ്ണന്‍ പറഞ്ഞു. ഗാന്ധിജിയുടെ ജീവിതവും സന്ദേശവും സമാധാനത്തിന്റെ പാതകള്‍ എങ്ങനെ തുറന്നിടുന്നുവെന്നും കലുഷിതമായ മദ്ധ്യേഷ്യന്‍ ഗാസാ പ്രവിശ്യയിലെ യുദ്ധക്കെടുതിയുടെ നിസ്സഹായാവസ്ഥ എങ്ങനെ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നുവെന്നുമുള്ള പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് രചനാമത്സരങ്ങള്‍ നടത്തുന്നത്.
വിഷയം:
ഒന്നുമുതല്‍ അഞ്ചാം ക്ളാസ് വരെ : മഹാത്മാഗാന്ധിയുടെ ജീവിതം, സത്യം, അഹിംസ, സ്വാശ്രയത്വം എന്നീ മൂല്യങ്ങള്‍. ഗാന്ധിജിയുമായി ബന്ധപ്പെട്ട ലളിതമായ കാര്യങ്ങള്‍
ഗാന്ധിജിയുടെ കണ്ണട, ചര്‍ക്ക, ഒരു പ്രാവുകള്‍ എന്നിവയിലേതെങ്കിലും വരയ്ക്കാം.
ആറു മുതല്‍ പത്താം ക്ളാസ് വരെ,
പത്തിനു മുകളിലും മുതിര്‍ന്നവര്‍ക്കും : ഗാസാ പ്രവിശ്യയിലെ യുദ്ധക്കെടുതിയുടെ നിസ്സഹായാവസ്ഥ സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു.
രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.
ചിത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി: 2025 ഒക്ടോബര്‍ രണ്ട് (രാത്രി 11:59 വരെ)
ഫലപ്രഖ്യാപനം: 2025 ഒക്ടോബര്‍ 5
നിയമങ്ങളും നിബന്ധനകളും
പങ്കെടുക്കുന്നവര്‍: ഈ മത്സരം ഖത്തറില്‍ ഉള്ളവര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു
സമര്‍പ്പിക്കേണ്ട രീതി: നിങ്ങളുടെ കലാസൃഷ്ടിയുടെ ഉയര്‍ന്ന നിലവാരമുള്ള ഫോട്ടോയോ സ്‌കാന്‍ ചെയ്ത പകര്‍പ്പോ ഞങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയോ ഇ-മെയില്‍ വഴിയോ അയക്കണം. ഫയല്‍ ഫോര്‍മാറ്റ് JPEG , PNG, PDF ഫോര്‍മാറ്റ് ആയിരിക്കണം,
മൗലികത: ചിത്രം മൗലികവും നിങ്ങള്‍ സ്വയം വരച്ചതും ആയിരിക്കണം. മറ്റൊരാളുടെ സൃഷ്ടികള്‍ പകര്‍ത്തിയതായി കണ്ടെത്തിയാല്‍ അയോഗ്യനാക്കും.
ചിത്രരചനാ മാധ്യമം: പെന്‍സില്‍, ക്രയോണ്‍സ്, വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റ്, തുടങ്ങിയ ഏത് മാധ്യമവും ഉപയോഗിക്കാം.
ഒരാള്‍ക്ക് ഒരു എന്‍ട്രി: ഒരു വ്യക്തിക്ക് ഒരു ചിത്രം മാത്രമേ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ.
വിധിനിര്‍ണയ മാനദണ്ഡം: മൗലികത, ഭാവന, വിഷയത്തോടുള്ള നീതി, കലാപരമായ കഴിവ് എന്നിവ അടിസ്ഥാനമാക്കിയായിരിക്കും വിധിനിര്‍ണയം.
സൃഷ്ടികൾ +974 7111 7954 എന്ന വാട്സാപ്പ് നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ അയക്കാം.

