Local News
ഖത്തര്‍ ദേശീയ ദിനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഖത്തര്‍ വെളിച്ചം

ദോഹ. ഖത്തര്‍ ദേശീയ ദിനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഖത്തര്‍ വെളിച്ചം ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓള്‍ഡ് എയര്‍പോര്‍ട്ടിലെ റോയല്‍ ഓര്‍ക്കിഡ് റെസ്റ്റോറന്റില്‍ വെച്ച് നടന്ന ആഘോഷ പരിപാടികള്‍ വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ‘ദോഹ ബീറ്റ്‌സിലെ’ കലാകാരന്മാര്‍ അവതരിപ്പിച്ച സംഗീത വിരുന്ന്, ‘ഖത്തര്‍ സരിഗമ’ അവതരിപ്പിച്ച കോമഡി സ്‌കിറ്റ്, ‘കതിര് നാടന്‍ പാട്ട് സംഘത്തിന്റെ’ നാടന്‍ പാട്ടുകള്‍, ‘ഫ്രൈഡേ ഹാപ്പിനെസ്സ്’ ടീമിന്റെ യോഗ ഡാന്‍സ് തുടങ്ങിയ കലാ പരിപാടികള്‍ വേദിയില്‍ അരങ്ങേറി.
ഖത്തര്‍ വെളിച്ചം ചെയര്‍മാന്‍ ജിന്നന്‍ മുഹമ്മദുണ്ണി, വൈസ് ചെയര്‍മാന്‍ റഫീഖ് സൂപ്പി, പ്രസിഡന്റ് അബ്ദുല്‍ ജലീല്‍
ഉപദേശക സമിതി അംഗം മുഹമ്മദലി, ശഫാ അത്ത് വെളിയംകോട്, ലത്തീഫ് ശിഹാബ് അറസ്സം വീട്ടില്‍, ശിഹാബ് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി
