Local News
ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ സീനിയര്‍ ഇന്റര്‍പ്രട്ടറുടെ ഒഴിവ്

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ സീനിയര്‍ ഇന്റര്‍പ്രട്ടറുടെ ഒഴിവ് . അറബി ഭാഷയില്‍ അംഗീകൃത ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവരും ഇന്റര്‍പ്രട്ടേഷനില്‍ ബിരുദവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്‌ളീഷ്, അറബി ഭാഷകളിലും കംപ്യൂട്ടറിലും പ്രാവീണ്യമുള്ളവരും 5 വര്‍ഷത്തില്‍ കുറയാത്ത പരിചയമുള്ളവരുമാകണം.
2025 നവംബര്‍ 30 ന് പ്രായം 25 നും 40 നും ഇടയിലായിരിക്കണം. അലവന്‍സുകളടക്കം പ്രതിമാസം 10,000 റിയാലായിരിക്കും പ്രതിമാസ ശമ്പളം.
ഖത്തറില്‍ വിസയുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 7 ന് മുമ്പായി താഴെ കൊടുത്ത ലിങ്കില്‍ അപേക്ഷിക്കണം
