IM Special
വാർദ്ധക്യം

വിനേഷ് ഹെഗ്‌ഡെ
ചക്രവാളങ്ങളിൽ സായാഹ്‌ന കിരണങ്ങൾ വർണ്ണ ചിത്രങ്ങൾ തീർത്തീടവേ ..
കരുത്താർന്ന പകലിൽ പടവെട്ടി മൂകമായ് കരിയിലകൾ മണ്ണിൽ പതിച്ചിടുന്നു ..
ജീവിത യാത്രതൻ വീഥിയിൽ എൻ മനം ഓർമ്മ ചിത്രങ്ങൾ വരച്ചീടവേ ..
പാപ പുണ്യങ്ങൾ ലാഭ നഷ്ടങ്ങളും കൂടിയൊരാചിത്രം നൊമ്പരമായ്..
കാലമാം കനലുകൾ താണ്ടിയ പാദങ്ങൾ ഒരു കുഞ്ഞു ബാല്യമായ് പിച്ച വച്ചു..
വീടിൻ കരുത്തായി തീർന്നോരാ കരമിന്നു ഊന്നുവടികൾ തിരഞ്ഞിടുന്നു..
യവ്വനത്തിൻ മധുര വർണ്ണങ്ങൾ ചാലിച്ച വതനത്തിൽ ചുളിവുകൾ മത്സരിക്കേ ..
കർമ്മ കാണ്ഡങ്ങൾ താണ്ടിയ മനമതിൽ ഒരു കുഞ്ഞു ബാല്യം പുനർ ജനിച്ചു..
ജീവിത സന്ധ്യതൻ കനക കിരണങ്ങൾ വർണ്ണ ചിത്രങ്ങൾ വരച്ചിടുമ്പോൾ
നന്മയാം വാർദ്ധക്യ ബാല്യത്തിൻ നിമിഷങ്ങൾ സ്നേഹത്തിന് ഉറവയായ തീർന്നിടട്ടെ


