
വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് യൂണിറ്റി കപ്പ് 2025 സീസണ്‍ -01 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
േേദാഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് മെഷാഫ് ബീറ്റ കെയിംബ്രിഡ്ജ് സ്‌കൂളില്‍ അത്‌ലന്‍ സ്‌പോര്‍ട്‌സുമായി സഹകരിച്ചു കൊണ്ട് 19 ഓളം കാറ്റഗറികളിലായി 330 ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് യൂണിറ്റി കപ്പ് 2025 സീസണ്‍ 01 എന്ന പേരില്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു .
ഖത്തര്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന മത്സരങ്ങളില്‍ ഖത്തറിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബ് കളെയും വ്യത്യസ്ത നാഷണാലിറ്റികളെയും പങ്കെടുപ്പിച്ചു നടത്തിയ കായിക മാമാങ്കത്തിന് ഖത്തറിലെ പൊതുസമൂഹത്തില്‍ നിന്നും കായിക പ്രേമികളില്‍ നിന്നും നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും നല്ല പ്രതികരണം ആണ് ലഭിച്ചത് .ഖത്തറില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ ആദ്യമായി വ്യത്യസ്തമായ അനുഭവം സമ്മാനിച്ച് 50 ഓളം വിദ്യാര്‍ത്ഥികളെ ലൈന്‍ അമ്പയര്‍മാരായി ഏര്‍പ്പെടുത്തി കൊണ്ട് വോളണ്ടീയര്‍ ക്യാപ്റ്റന്‍ ഷഹാന അബ്ദുള്‍കാദറിന്റെ നേതൃത്വത്തില്‍ ടൂര്‍ണമെന്റ് നിയന്ത്രിച്ചു .വിദ്യാര്‍ത്ഥികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റ് കളും നല്‍കി .കിഡ്‌സ് കാറ്റഗറിയിലെ കൂടുതല്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിനു ഏര്‍പ്പെടുത്തിയ ഓവറോള്‍ ചാമ്പ്യന്‍സ് ട്രോഫി ചഢആട ക്ലബ് ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുള്‍ റഹ്‌മാനില്‍ നിന്നും ഏറ്റു വാങ്ങി .
ഏറ്റവും അധികം മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിനുള്ള ഓവറോള്‍ ട്രോഫി ഓറിയന്റല്‍ ഓട്ടോപാര്‍ട്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഷെരീഫ് ല്‍ നിന്നും മാസ്റ്റേഴ്‌സ് ക്ലബ് ഏറ്റു വാങ്ങി
വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് സിയാദ് ഉസ്മാന്‍ അധ്യക്ഷന്‍ ആയ ചടങ്ങില്‍ പ്രോഗ്രാം ചെയര്‍മാന്‍ ഷംസുദീന്‍ ഇസ്മായില്‍ സ്വാഗതം ആശംസിച്ചു . ഐ എസ് സി പ്രസിഡന്റ് ഇ .പി.അബ്ദുള്‍ റഹ്‌മാന്‍ വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു . ഐ എസ് സി ഭാരവാഹികളും ഖത്തറിലെ പൊതു പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു .പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍ വോള്‍വോ ഡൊമസ്‌കോ ഖത്തറും കോ സ്‌പോണ്‍സര്‍ ഓറിയന്റല്‍ ഓട്ടോ പാര്‍ട്‌സും ആയിരുന്നു .
അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ വി എസ് നാരായണന്‍, ചെയര്‍മാന്‍ സുരേഷ് കരിയാട്, പ്രസിഡണ്ട് സിയാദ് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി രഞ്ജിത് ചാലില്‍ , ട്രഷറര്‍ ജിജി ജോണ്‍ ,വിമന്‍സ് ഫോറം പ്രസിഡന്റ് ഷീല ഫിലിപ്പോസ്, സ്‌പോര്‍ട്‌സ് സെക്രട്ടറി റിയാസ് ബാബു എന്നിവര്‍ ക്രമീകരണങള്‍ക്ക് നേതൃത്വം നല്‍കി .
സുബിന വിജയ് ചടങ്ങ് നിയന്ത്രിച്ചു . ചീഫ് ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍ വിജയ് ഭാസ്‌കര്‍ നന്ദി പറഞ്ഞു
