Breaking News
2025 ല്‍ ഖത്തര്‍ ജനസംഖ്യ 2.3 ശതമാനം വര്‍ദ്ധിച്ചു

ദോഹ: ദേശീയ ആസൂത്രണ കൗണ്‍സില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2025 ലും ഖത്തറിലെ ജനസംഖ്യ സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തി.
2025 ഡിസംബര്‍ അവസാനത്തോടെ ഖത്തറിലെ മൊത്തം ജനസംഖ്യ 3,214,609 ആയി, 2024 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 2.3 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി ഡാറ്റ കാണിക്കുന്നു.
2025 നവംബര്‍ അവസാനത്തോടെ ഖത്തറിലെ ജനസംഖ്യ 3,340,858 നിവാസികളായിരുന്നുവെന്ന് മുന്‍കാല കണക്കുകള്‍ കാണിക്കുന്നു, 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.3 ശതമാനം വര്‍ദ്ധനവ്.

