Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കനകാംബരന് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം യാത്രയയപ്പ് നല്‍കി

ദോഹ. ഖത്തറിലെ പ്രവാസി എഴുത്തുകാരന്‍ കനകാംബരന് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. അഷറഫ് മടിയാരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഫോറം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ സ്വാഗതവും മജീദ് പുതുപ്പറമ്പ് നന്ദിയും പറഞ്ഞു. അന്‍സാര്‍ അരിമ്പ്ര, ഹുസൈന്‍ വാണിമേല്‍, സ്മിത ആദര്‍ശ്, ഹുസ്സൈന്‍ തൃത്താല, തന്‍സീം കുറ്റ്യാടി, ഷംനാ ആസ്മി, അബ്ദുസ്സലാം മാട്ടുമ്മല്‍, ഷംല ജഅഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

13 വര്‍ഷത്ത പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കനാകാംബരന്‍ കണ്ണൂര്‍ സ്വദേശിയാണ്. ദോഹയിലെ കലാ സാസ്‌കാരിക ഭൂമികയില്‍ സ്ഥിര സാന്നിധ്യമായ അദ്ദേഹം നിരവധി കഥകളും ലേഖനങ്ങളും, തെയ്യം തിറ പ്രമേയമാക്കി പഠനാര്‍ഹമായ ലേഖനവും എഴുതിയിട്ടുണ്ട്. ‘ചില സാധാരണ മനുഷ്യര്‍’ എന്ന കഥാ സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.

Related Articles

Back to top button