Local News
ഖത്തറില്‍ ഉപദ്രവകാരികളായ മൈന കളെ നിയന്ത്രിക്കുന്നതിനുള്ള പരിപാടി വിജയകരം

ദോഹ. ഖത്തറില്‍ആക്രമണകാരികളായ മൈന പക്ഷികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള ദേശീയ പരിപാടി ഗണ്യമായ വിജയം കൈവരിച്ചതായും 2025 പകുതി വരെ ഏകദേശം 45,000 മൈനകളെ പിടികൂടാന്‍ കഴിഞ്ഞതായും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ ആക്രമണകാരികളായ പക്ഷികളെ ചെറുക്കുന്നതിനുള്ള ദേശീയ കാമ്പെയ്നിന്റെ ഫീല്‍ഡ് ലീഡര്‍ സാലിഹ് അല്‍-യഫായ് വ്യക്തമാക്കി.

