Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറിലെ പ്രമുഖ സാമുഹിക പ്രവര്‍ത്തക റീന തോമസിനും കുടുംബത്തിനും ഫോട്ട യാത്രയയപ്പ് നല്‍കി

ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ 17 വര്‍ഷത്തെ സേവനത്തിന് ശേഷം ഖത്തറിലെ പ്രവാസ ജീവിതം അവസനിപ്പിച്ചു, തുടര്‍ ജോലിക്കായി ന്യൂസിലാന്‍ഡിലേക്ക് പോകുന്ന ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ ആജീവനാന്ത അംഗവും, ദോഹയിലെ സാമുഹിക, സാംസ്‌കാരിക, സേവന മേഖലയിലെ നിറ സന്ന്യധ്യവുമായ റീന തോമസിനും, ഭര്‍ത്താവും സാമുഹിക പ്രവര്‍ത്തകനുമായ റജി അലക്‌സാണ്ടറിനും, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) യാത്രയയപ്പ് നല്കി.

ഖത്തറിലെ വിവിധ സാമുഹിക, സാംസ്‌കാരിക, സേവന മേഖലയില്‍ പ്രവര്‍ത്തിച്ച റീന തോമസ് ഖത്തറിലെ നഴ്‌സ്മാരുടെ സംഘടനയായ ഫിന്‍ഖിന്റെ സ്ഥാപക നേതാവും, ആദ്യകാല വൈസ് പ്രസിഡന്റുമായിരുന്നു. ഖത്തര്‍ മലയാളീ സമാജം, സെന്റ് തോമസ് സിറോ-മലബാര്‍ കാതോലിക് സഭാ എന്നിവയിലും അംഗമായിരുന്നു റീന. സാമുഹിക, സേവന രംഗത്തുള്ള മികച്ച പ്രവര്‍ത്തനത്തിന് ഖത്തറിലെ വിവിധ സംഘടനകള്‍ അവാര്‍ഡുകളും, സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചിട്ടുണ്ട്. കഴിഞ്ഞ കോവിഡ് കാലം റീനയിലെ മനുഷ്യ സ്‌നേഹിയെ അനേകര്‍ക്കു വെളിവാക്കിയ ദിവസങ്ങളായിരുന്നു. അവര്‍ക്കു വേണ്ട പരിചരണങ്ങള്‍ മാത്രമല്ല റീന സിസ്റ്ററിന്റെ നേതൃത്വത്തില്‍ നല്‍കിയത്, വീട്ടില്‍ ഭക്ഷണം ഉണ്ടാക്കി അവര്‍ക്കു എത്തിച്ചു കൊടുക്കുന്നതിനും അവര്‍ സമയം കണ്ടെത്തി.
സാധുക്കളെയും, നിരാശ്രയരേയും സഹായിക്കുന്നതില്‍ റജി അലക്‌സാണ്ടര്‍ ഫോട്ടയോടെപ്പം സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫോട്ട പ്രസിഡന്റ് ജിജി ജോണിന്റെ അധ്യഷതയില്‍ നടന്ന യാത്രയയപ്പ് മീറ്റിംഗില്‍ ജനറന്‍ സെക്രട്ടറി റജി കെ ബേബി, തോമസ് കുര്യന്‍ നെടുംത്തറയില്‍, കുരുവിള കെ, ജോര്‍ജ്, ഗീത ജിജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. റീന തോമസും കുടുംബവും ഫ്രണ്ട്‌സ് ഓഫ് തിരുവല്ലക്ക് നല്‍കിയ സേവനങ്ങളെ പരിഗണിച്ചു ഫോട്ട പ്രസിഡണ്ട് ജിജി ജോണ്‍ ഉപഹാരം സമര്‍പിച്ചു. റീന തോമസ് തങ്ങള്‍ക്കു നല്‍കിയ യാത്രയപ്പിന് ഫോട്ടയിക്ക് നന്ദി പറഞ്ഞു.

Related Articles

Back to top button