Breaking News
മെട്രോലിങ്ക് സേവനങ്ങളില്‍ ഇന്ന് രണ്ട് മാറ്റങ്ങള്‍

ദോഹ. ദോഹ മെട്രോ എഡ്യൂക്കേഷന്‍ സിറ്റി, നാഷണല്‍ മ്യൂസിയം മെട്രോ സ്റ്റേഷന്‍ എന്നിവയ്ക്ക് സേവനം നല്‍കുന്ന മെട്രോലിങ്ക് സേവനങ്ങളില്‍ ഇന്ന് രണ്ട് മാറ്റങ്ങള്‍ പ്രഖ്യാപിച്ചു.
പ്രഖ്യാപനം അനുസരിച്ച്, എം 212 ബസുകള്‍ ഖത്തര്‍ സ്റ്റേഷനിലെ അല്‍ റിഫ മാളിന് പകരം എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഷന്‍ എക്‌സിറ്റ് 1 ല്‍ നിന്ന് സര്‍വീസ് നടത്തും.
അതേസമയം, എം316 ബസുകള്‍ റാസ് ബു അബൗദ് സ്റ്റേഷന് പകരം നാഷണല്‍ മ്യൂസിയം സ്റ്റേഷനിലെ എക്‌സിറ്റ് 1 ല്‍ നിന്ന് സര്‍വീസ് നടത്തും.
അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടക്കുന്ന മാച്ച് ഫോര്‍ ഹോപ്പ് ടൂര്‍ണമെന്റിലും 974 സ്റ്റേഡിയം പരിസരത്ത് നടക്കുന്ന മ്യൂസിക് ഫെസ്റ്റിവലിലും പങ്കെടുക്കുന്ന ആരാധകര്‍ക്കും സന്ദര്‍ശകര്‍ക്കും യാത്ര സുഗമമാക്കുന്നതിനാണ് താല്‍ക്കാലിക മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

