Local News
അല്‍-സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് സജീവം

ദോഹ. നോമ്പിന് ഉപഭോക്താക്കള്‍ക്ക് ഫ്രഷായ പ്രാദേശിക പച്ചക്കറികളും ഫലങ്ങളും ലഭ്യമാക്കുന്ന അല്‍-സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നു. സമൃദ്ധമായ വിതരണവും സ്ഥിരതയുള്ള വിലയും മാര്‍ക്കറ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
പച്ചക്കറികള്‍, പഴങ്ങള്‍, ഇല ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിതരണം വ്യാപകമായി ലഭ്യമാണെന്നും ദീര്‍ഘകാലത്തേക്ക് ഉപഭോക്തൃ ആവശ്യം നിറവേറ്റാന്‍ പര്യാപ്തമായ അളവിലാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ്‌സ് വകുപ്പ് മേധാവി യൂസഫ് മുഹമ്മദ് അല്‍-മുഹൈസയെ ഉദ്ധരിച്ച് ദ പെനിന്‍സുല ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു .
