Uncategorized
ഫലസ്തീന്‍ ജനതയെ സഹായിക്കുവാന്‍ 60 മില്യന്‍ റിയാല്‍ പദ്ധതിയുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇസ്രായേലീ അതിക്രമങ്ങളില്‍ കനത്ത നാശ നഷ്ടങ്ങള്‍ സംഭവിച്ച ഫലസ്തീന്‍ ജനതയെ സഹായിക്കുവാന്‍ 60 മില്യന്‍ റിയാല്‍ പദ്ധതിയുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി .
ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി പ്രസിഡണ്ട് ശൈഖ് അബ്ദുല്ല ബിന്‍ ഥാമിര്‍ അല്‍ ഥാനിയാണ് കാമ്പയിന്‍ പ്രഖ്യാപിച്ചത്.
മെയ് 7 മുതല്‍ 21 വരെ ഫലസ്തീന്‍ ജനത വലിയ ദുരന്തങ്ങള്‍ക്കാണ് ഇരയായത്.ഇസ്രായേലീ ആക്രമണങ്ങള്‍ തുടങ്ങിയ ആദ്യ ദിനം മുതല്‍ തന്നെ ഫലസ്തീന്‍ ജനതയുടെ കണ്ണീരൊപ്പുവാന്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി കൂടെയുണ്ടായിരുന്നു.
ഫലസ്തീന്‍ ജനതയുടെ പുനരധിവാസം, ചികില്‍സ തുടങ്ങിവക്കാണ് ഫണ്ട് ശേഖരിക്കുന്നത്. 593000 ഫലസ്തീനികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.