ബെന്നി ഫിലിപ്പ് തോട്ടുംങ്കലിനും, കുടുംബത്തിനും ഫോട്ട യാത്രയയപ്പ് നല്‍കി
ദോഹ : ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ 25 വര്‍ഷത്തെ സേവനത്തിന് ശേഷം ഖത്തറിലെ പ്രവാസം ജീവിതം അവസാനിപ്പിച്ചു, തുടര്‍ ജോലിക്കായി യു.എസ്ലേക്ക് പോകുന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ സ്ഥാപക അംഗവും, മുന്‍ ജനറല്‍സെക്രട്ടറിയും, മാനേജിംഗ് കമ്മിറ്റി അംഗവും, ദോഹയിലെ സാമുഹിക സാംസകാരിക മേഖലയിലെ നിറ സന്ന്യധ്യവുമായ ബെന്നി ഫിലിപ്പ് തോട്ടുംങ്കലിനും, ഫോട്ട വനിതാ വിഭാഗം മുന്‍ ജനറല്‍ സെക്രട്ടറിയും, മാനേജിംഗ് കമ്മിറ്റി അംഗവുമായ എലിസബത്ത് ബെന്നി തോട്ടുംങ്കലിനും, ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) യാത്രയയപ്പ് നല്‍കി.
ഖത്തറിലെ വിവിധ സാമുഹിക സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിച്ച ബെന്നി ഫിലിപ്പ്, തിരുവല്ല എം.ജി.എം. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ സ്ഥാപക അംഗവും, ജനറല്‍സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്നു, തിരുവല്ല മാര്‍ത്തോമ കോളേജ് അലുംനെ മാനേജിംഗ് കമ്മിറ്റ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖത്തറിലെ സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ ആജീവനാന്ത അംഗം കൂടിയായിരുന്നു ബെന്നി ഫിലിപ്പ്.
ഫോട്ട പ്രസിഡന്റ് ജിജി ജോണിന്റെ അധ്യഷതയില്‍ കോവിഡ് മാനദണ്ഡ പ്രകാരം നടന്ന യാത്രയയപ്പ് മീറ്റിംഗില്‍ ജനറന്‍ സെക്രട്ടറി റജി കെ ബേബി, തോമസ് കുരിയന്‍, അനീഷ് ജോര്‍ജ് മാത്യു, സജി പൂഴിക്കാലയില്‍, ഫോട്ട വനിതാ വിഭാഗം പ്രസിഡണ്ട് അനിത സന്തോഷ്, സെക്രട്ടറി ആലിസ് റജി, ഗീത ജിജി, ലിസ്സി ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ബന്നി ഫിലിപ്പും കുടുംബവും ഫ്രണ്ട്സ് ഓഫ് തിരുവല്ലക്ക് നല്‍കിയ സേവനങ്ങളെ പരിഗണിച്ചു ഫോട്ട പ്രസിഡണ്ട് ജിജി ജോണ്‍ ഉപഹാരം സമര്‍പിച്ചു. ബന്നി ഫിലിപ്പും, എലിസബത്ത് ബന്നി ഫിലിപ്പും തങ്ങള്‍ക്കു നല്‍കിയ യാത്രയപ്പിന് ഫോട്ടക്ക് നന്ദി രേഖപെടുത്തി.