മുന്‍ ഖത്തര്‍ പ്രവാസി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍
ദോഹ : മുന്‍ ഖത്തര്‍ പ്രവാസി ഹൃദയാഘാതം മൂലം നാട്ടില്‍ നിര്യാതനായി. എറണാകുളം മാഞ്ഞാലി സ്വദേശി അബ്ദുല്‍ ഗഫൂര്‍ (61 വയസ്സ് ) ആണ് മരിച്ചത്. ദോഹയില്‍ 34 വര്‍ഷത്തോളം സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നു.
വീട്ടില്‍വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടനെ ആശുപത്രിയിലേക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കബറടക്കം ഇന്ന് രാവിലെ 8 മണിക്ക് മാഞ്ഞാലി കബര്‍സ്ഥാനില്‍ നടന്നു.
ജമീലയാണ് ഭാര്യ. അമര്‍, സഫീര്‍, ജാസിര്‍ ഹുസൈന്‍ എന്നിവര്‍ മക്കളാണ്.
സഹൃദയനായിരുന്ന അദ്ദേഹം ഖത്തറിലെ സാമൂഹ്യ കലാരംഗങ്ങളുമായൊക്കെ സഹകരിച്ച് പ്രവര്‍ത്തിക്കുകയും കലാകാരന്മാരോട് പ്രത്യേക സ്നേഹം കാണിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നുവെന്ന് ഖത്തര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ മുഹ്സിന്‍ തളിക്കുളം അനുസ്മരിച്ചു.