കോര്‍പറേറ്റ് ബിസിനസ് സേവനങ്ങള്‍ക്കായി സിഗ്‌നേച്ചര്‍ പ്രവര്‍ത്തനമാരംഭിക്കുന്നു
ദോഹ : കോര്‍പറേറ്റ് ബിസിനസ് സേവനങ്ങള്‍ക്കായി സിഗ്‌നേച്ചര്‍ നാളെ മുതല്‍ സേവനം ആരംഭിക്കും. കഴിഞ്ഞ 20 വര്‍ഷക്കാലമായി ഖത്തറില്‍ പബ്ലിക് റിലേഷന്‍സിലും കോര്‍പറേറ്റ് കണ്‍സള്‍ട്ടന്‍സിയിലും പരിചയസമ്പന്നനരായ യുവ സംരംഭകരുടെ നേതൃത്തിലാണ് സിഗ്‌നേച്ചറിന് രൂപം നല്‍കിയിട്ടുള്ളത്.
ബിസിനസ് കണ്‍സള്‍ട്ടന്‍സി, കമ്പനി രൂപീകരണം, പി.ആര്‍.ഒ സര്‍വ്വീസ്, വിസ, എമിഗ്രേഷന്‍ സേവനങ്ങള്‍, തുടങ്ങിയ കേര്‍പറേറ്റ് സേവനങ്ങളാണ് സിഗ്‌നേച്ചറില്‍ നിന്ന് ലഭ്യമാകുക. കൂടാതെ എമിഗ്രേഷന്‍ മേഖലയിലെ സേവനങ്ങളും വിശിഷ്യാ വിദേശ രാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യമൊരുക്കുന്ന കമ്പനി അവരുടെ അഡ്മിഷന്‍, വിസ, പെര്‍മിറ്റ് തുടങ്ങിയ സേവനങ്ങള്‍ കൃത്യതയോടെ ലഭ്യമാക്കും.
ഖത്തറിലെ ഈ പുതിയ കാല്‍വെപ്പ് ഏറെ സന്തോഷകരമാണെന്നും മിഡില്‍ ഈസ്റ്റില്‍ മൊത്തത്തില്‍ കമ്പനിയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായി ഈ നീക്കം സഹായിക്കുമെന്നും പ്രസിഡന്റ് മുഹമ്മദ് അസ്‌ലം പറഞ്ഞു.
ഉപഭേക്താക്കളുടെ സംതൃപ്തി ഉറപ്പ് വരുത്തുന്ന സേവനങ്ങള്‍ തുടരുമെന്നും നിക്ഷേപകര്‍ക്ക് സ്വദേശികളുമായുള്ള ആശയവിനിമയത്തിനുള്ള ബുദ്ധിമുട്ട് കാരണം സംരംഭം തുടങ്ങാനുള്ള പ്രയാസം ലഘൂകരിക്കാന്‍ ശ്രമിക്കുമെന്ന് കോ ഫൗണ്ടറായ ഷംസീര്‍ ഹംസ പറഞ്ഞു
സുതാര്യമായ പി.ആര്‍.ഒ സേവനങ്ങളാണ് പ്രധാനമായ ലക്ഷ്യമെന്നും കൃത്യവും പുതിയതുമായ വിവരങ്ങള്‍ നല്‍കി പി.ആര്‍.ഒ സേവനം മികച്ചതാക്കുമെന്ന് കോ ഫൗണ്ടറായ അലി ഹസന്‍ കൂട്ടിച്ചേര്‍ത്തു.
ഹിലാലിലെ ഹോളിഡേ വില്ലക്കടുത്ത ഐക്കണ്‍വ്യൂ ബില്‍ഡിംഗിലാണ് സിഗ്‌നേച്ചറിന്റെ ശാഖ പ്രവര്‍ത്തനമാരംഭിക്കുന്നത്.