Breaking News
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് അടിയന്തിരമായി ഒ പോസിറ്റീവ്, ഒ നെഗറ്റീവ് രക്തം വേണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് അടിയന്തിരമായി ഒ പോസിറ്റീവ്, ഒ നെഗറ്റീവ് രക്തം വേണം. രണ്ട് രക്ത ഗ്രൂപ്പിലും പെട്ട ദാതാക്കളെ ആവശ്യമാണെന്ന് എച്ച്എംസി സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടു.
ഹമദ് ജനറല്‍ ആശുപത്രിക്ക് അടുത്തുള്ള രക്തദാന കേന്ദ്രത്തില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7 മണി മുതല്‍ രാത്രി 9.30 വരേയും ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 7.30 വരേയും രക്തം ദാനം ചെയ്യാം.