Uncategorized
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും തിരിച്ച് വരുന്നവരുടെ ഹോട്ടല്‍ ക്വാറന്റൈന്‍ സ്ഥിരീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം
റഷാദ് മുബാറക്
ദോഹ : ഖത്തര്‍ യാത്ര നയത്തിലെ പുതിയ മാറ്റം സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഖത്തറില്‍ നിന്നും രണ്ട് ഡോസ് വാക്‌സിനുകളും പൂര്‍ത്തീകരിക്കുകയോ കഴിഞ്ഞ 12 മാസത്തിനകം കോവിഡ് വന്ന ഭേദമാവുകയോ ചെയത് ഖത്തറിലേക്ക് തിരിച്ച് വരുന്നവര്‍ക്ക് ഡിസ്‌കവര്‍ ഖത്തര്‍ മുഖേന രണ്ട് ദിവസത്തെ നിര്‍ബന്ധ ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ടി വരും. ഖത്തറിന് പുറത്ത് നിന്ന് വാക്‌സിന്‍ സ്വീകരിച്ച് വരുന്നവര്‍ക്ക് പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനാണ് വേണ്ടത്.